city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള കളരിപ്പയറ്റ് അസോസിയേഷന്‍ ജില്ലാ ഘടകം പിരിച്ചുവിടണമെന്ന് ഗുരുക്കന്മാര്‍

നീലേശ്വരം: (www.kasargodvartha.com 17.12.2017) ഒരു വിഭാഗം കളരി ഗുരുക്കന്മാരെ മാത്രം അംഗങ്ങളാക്കി ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം നേരിടുന്ന കേരള കളരിപ്പയറ്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ ഘടകം പിരിച്ചുവിടണമെന്ന് കളരി ഗുരുക്കന്മാരായ എം ബി ഷാജി, ടി വി സുരേഷ്, കെ അത്താവുല്ലാഹ്, വി വി ക്രിസ്റ്റോ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പടെ പങ്കെടുക്കുകയും മറ്റ് രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരുമായ നിരവധി കളരി ഗുരുക്കന്മാര്‍ നിലവിലുള്ള കാസര്‍കോട് ജില്ലയില്‍ ഇവരില്‍ പലരുടെയും സ്ഥാനം സംഘടനക്ക് പുറത്താണ്. എല്ലാവരെയും ഉള്‍പ്പെടുത്തി കളരിപ്പയറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സ്വന്തം താല്പര്യം മാത്രമാണ് അസോസിയേഷന്‍ ഭാരവാഹികള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് കളരി ഗുരുക്കന്മാര്‍ ആരോപിക്കുന്നു.

കേരള കളരിപ്പയറ്റ് അസോസിയേഷന്‍ ജില്ലാ ഘടകം പിരിച്ചുവിടണമെന്ന് ഗുരുക്കന്മാര്‍

സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ആള്‍ മാത്രമേ അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ അകാന്‍ പാടുള്ളുവെന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമം നിലവിലുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിക്കാതെ രഹസ്യമായി തെരെഞ്ഞെടുപ്പ് നടത്തിയാണത്രെ ഒരു വിഭാഗം ആളുകള്‍ സംഘടനയുടെ ഭാരവാഹികളായത്. ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ പോലും പങ്കെടുക്കാത്ത ആളിനെ പ്രധാന ഭാരവാഹി ആക്കിയതും കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസം ആക്കിയ ആളിനെ അംഗത്വം നല്‍കി കാസര്‍കോട് ഭാരവാഹിയാക്കിയതും  നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

രണ്ടായിരത്തോളം കളരി അഭ്യാസികള്‍ നിലവിലുള്ള ജില്ലയില്‍ 40 ഓളം പേരെ വെച്ചാണ് ചമ്പ്യാന്‍ഷിപ്പ് നടത്തിയത്. അയോഗ്യത ചൂണ്ടികാണിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതായും എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്നതിന് നിലവിലുള്ള അസോസിയേഷന്‍ പിരിച്ചുവിട്ട് പുതിയ ഗുരുക്കന്മാരെയെല്ലാം ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കാന്‍ നടപടി ഉണ്ടാകണമെന്നും ജില്ലയിലെ കളരി ഗുരുക്കന്മാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

Keywords:  Kerala, Nileshwaram, kasaragod, Arts, news, 'Need dismissal of Kerala Martial arts Association dist committee'

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia