city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരു­ന്നാള്‍ അവധി മൂന്ന് ദിവ­സ­മാ­ക്കണം: എസ്.കെ.എസ്.എസ്.എഫ്

പെരു­ന്നാള്‍ അവധി മൂന്ന് ദിവ­സ­മാ­ക്കണം: എസ്.കെ.എസ്.എസ്.എഫ്
കാസര്‍കോട് : പെരു­ന്നാള്‍ അവധി മൂന്ന് ദിവ­സ­മാക്കി പ്രഖ്യാപിച്ച് ആഘോ­ഷത്തെ ബാധി­ക്കാ­ത്ത­വിധം പരീ­ക്ഷ­കള്‍ പുന:ക്ര­മീ­ക­രി­ക്കാന്‍ സര്‍ക്കാര്‍ തയ്യാ­റാ­കണമെന്ന് എസ്.­കെ.­എ­സ്.­എ­സ്.­എ­ഫ്. ജില്ലാ പ്രസി­ഡണ്ട് ഇബ്രാഹിം ഫൈസി ജെഡി­യാര്‍, ജന­റല്‍ സെക്ര­ട്ടറി റഷീദ് ബെളിഞ്ചം എന്നി­വര്‍ പ്രസ്താ­വ­ന­യില്‍ ആവ­ശ്യ­പ്പെ­ട്ടു.

­കേ­ര­ള­ത്തിലെ പല ആഘോ­ഷ­ങ്ങള്‍ക്കും ആഴ്ച്ച­ക­ളോളം അവധി അനു­വ­ദി­ക്കു­മ്പോള്‍ പെരു­ന്നാളു­കള്‍ക്ക് മാത്രം ഒരു ദിവസം മാത്രം അവധി  അനു­വ­ദി­ക്കു­ന്ന പ്രവ­ണത ഇനി­യെ­ങ്കിലും അവ­സാ­നിപ്പി­ക്ക­ണം.

ഇപ്രാ­വശ്യം സ്‌കൂള്‍, യൂ­ണി­വേ­ഴ്‌­സിറ്റി പരീ­ക്ഷ­കള്‍ റമ­ളാന്‍ വ്രതവും പെരു­ന്നാളും പരി­ഗണിക്കാതെ യാണ് ക്രമീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്. ഇത് പ്രതി­ഷേ­ധാര്‍ഹ­മാ­ണെന്നും പ്രസ്താ­വ­ന­യില്‍ പറ­ഞ്ഞു.

Keywords: Kasargod, SKSSF, Eid , Leave, School Exam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia