city-gold-ad-for-blogger

‘ഇതൊരു സാധാരണ അപകടമല്ല, ഇടിച്ചു കൊലപ്പെടുത്തിയതാണ്’; മിനി കൂപ്പർ അപകടത്തിൽ നീതി തേടി മൂന്ന് കുടുംബങ്ങളും ഒന്നിച്ച് നിയമപോരാട്ടത്തിന്

Representational image reflecting victims' families and legal fight for justice in Nedumbassery accident
Photo: Special Arrangement

● ബിഎൻഎസ് 105-ാം വകുപ്പ് പ്രകാരമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
● അന്വേഷണത്തിൽ സംസ്ഥാന ആഭ്യന്തരമന്ത്രി നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് കുടുംബം വ്യക്തമാക്കി.
● ഒക്ടോബർ 11 ഞായറാഴ്ച പുലർച്ചെയായിരുന്നു നാടിനെ ഞെട്ടിച്ച ദുരന്തം നടന്നത്.

 

സുള്ള്യ: (KasargodVartha) നെടുമ്പാശ്ശേരി അത്താണിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവതീ-യുവാക്കൾ മരിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ഇയാസിൻ്റെ കുടുംബം. ദക്ഷിണ കന്നഡ ജാൽസൂർ സുന്നമൂല സ്വദേശിയായ ഇയാസിൻ്റെ കുടുംബമാണ് തങ്ങളുടെ ആശങ്കകൾ പരസ്യമാക്കി രംഗത്തുവന്നത്.

കുടുംബത്തിൻ്റെ ഏക അത്താണിയാണ് ഇല്ലാതായതെന്നും, ഇതൊരു സാധാരണ വാഹനാപകടമായി കാണാൻ കഴിയില്ലെന്നും ഇയാസിൻ്റെ കുടുംബം പറയുന്നു. അമിതവേഗത്തിൽ എത്തിയ വാഹനം ഇടിച്ചാണ് തങ്ങളുടെ കുട്ടിയുടേതടക്കം 3 ജീവനുകൾ നഷ്ടപ്പെട്ടത്. 

അതിനാൽ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 30 വർഷം പ്രവാസിയായിരുന്ന ഇബ്രാഹിമിൻ്റെ മകനാണ് മരിച്ച ഇയാസ്. ഇബ്രാഹിമിന് ആകെയുള്ള രണ്ട് മക്കളിൽ പ്ലസ് ടു വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇനി കുടുംബത്തിൻ്റെ ഏക പ്രതീക്ഷ.

സ്വാധീനം കേസിനെ അട്ടിമറിക്കരുത്

പ്രതിയുടെ സാമ്പത്തികവും സാമൂഹികവുമായ സ്വാധീനം കേസിൻ്റെ അന്വേഷണത്തെയും തുടർനടപടികളെയും ബാധിക്കുമോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. നിലവിൽ പുതിയ ഭാരതീയ ന്യായസംഹിതയിലെ 105-ാം വകുപ്പ് പ്രകാരം (മനഃപൂർവമല്ലാത്ത നരഹത്യ) മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

എഫ്.ഐ.ആറിൽ സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും കുടുംബാംഗങ്ങൾ ചോദിക്കുന്നു. അപകടസമയത്ത് പ്രതി ലഹരിയിലായിരുന്നുവെന്ന സംശയവും മറ്റ് സാഹചര്യങ്ങളും വിശദമായ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നാണ് കുടുംബത്തിൻ്റെ നിലപാട്.

പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പ്രതി സാമ്പത്തികമായും സാമൂഹികമായും സ്വാധീനമുള്ളയാളാണെന്നും, ജാമ്യത്തിൽ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നും അന്വേഷണസംഘം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിയുടെ സാമ്പത്തിക ശേഷിയോ കുടുംബത്തിൻ്റെ സ്വാധീനമോ അന്വേഷണത്തിലും നിയമനടപടികളിലും യാതൊരു തരത്തിലും ഇടപെടാൻ അനുവദിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു.

ജുവനൈൽ ആനുകൂല്യം ലഭിക്കില്ല

പ്രതി 19 വയസ്സുകാരനായതിനാൽ സംഭവത്തിൽ ബാലനീതി നിയമവുമായി (ജുവനൈൽ ആക്ട്) ബന്ധപ്പെട്ട ഇളവുകൾ ഉണ്ടാകുമോ എന്നതിലും കുടുംബത്തിന് ആശങ്കയുണ്ട്. ‘കുട്ടികളുടെ ജയിലിലേക്കല്ല പ്രതിയെ അയക്കേണ്ടത്. ചെയ്ത കുറ്റത്തിന് അർഹമായ നിയമനടപടി തന്നെ ഉണ്ടാകണം. മൂന്ന് പേരുടെ ജീവനെടുത്ത സംഭവത്തിൽ പ്രതിയുടെ പ്രായം മാത്രം പരിഗണിച്ച് നിയമനടപടികളിൽ ഇളവ് ലഭിക്കരുത്,’ കുടുംബം വ്യക്തമാക്കി.

3 കുടുംബങ്ങളും ഒന്നിച്ച് പോരാടും

സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു. അന്വേഷണത്തിൽ ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാകരുതെന്നും എല്ലാ തെളിവുകളും പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

കൂപ്പർ ഇടിച്ച് കൊല്ലപ്പെട്ട ഇയാസ്, ദേവിക, ഗോപിക എന്നിവരുടെ കുടുംബങ്ങൾ കേസിൽ ഒരുമിച്ച് നിയമപോരാട്ടം നടത്തുമെന്നും ഇയാസിൻ്റെ കുടുംബം വ്യക്തമാക്കി. മൂന്ന് കുടുംബങ്ങൾക്കും സംഭവിച്ചത് ഒരേ ദുരന്തമാണെന്നും, നീതിക്കായി ഒരുമിച്ച് മുന്നോട്ടുപോകുമെന്നും ഏതറ്റം വരെയും നിയമപരമായി പോരാടുമെന്നും കുടുംബം പ്രഖ്യാപിച്ചു.

ഞായറാഴ്ച (2026 ഒക്ടോബർ 11) പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അത്താണി ഭാഗത്തായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിൽ ഇടിക്കുകയും, കാർ സ്കൂട്ടറിനെ ഏറെ ദൂരം വലിച്ചിഴയ്ക്കുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തൃക്കാക്കരയിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ച മൂന്ന് പേരും. സംഭവത്തിൽ പ്രതിക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തുക്കളുടെ പങ്കും വ്യക്തമായതോടെ അവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The family of Iyas, a victim of the fatal Mini Cooper crash in Nedumbassery, is demanding a rigorous investigation, alleging the incident was vehicular homicide rather than a mere accident. Trusting the Home Minister's assurance of a fair probe, the families of all three victims—Iyas, Devika, and Gopika—have decided to fight the legal battle together, urging authorities not to allow the 19-year-old accused's financial influence to derail the investigation.

#KasargodVartha #NedumbasseryAccident #KochiNews #JusticeForIyas #MiniCooperCrash #KeralaPolice #ErnakulamNews #MalayalamNews #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Jessi John
Jessi John

375 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia