നാലുവരിപ്പാത നടപ്പാക്കുന്നതില്‍ കേരളം പരാജയപ്പെട്ടു: ഗണേശ് കാര്‍ണിക്
Apr 28, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2016) കേന്ദ്രസര്‍ക്കാര്‍ നാലു വരിപ്പാതയ്ക്കായി കേരളത്തിന് കോടികള്‍ അനുവദിച്ചിട്ടും അത് നടപ്പാക്കുന്നതില്‍ സംസ്ഥാനം പരാജപ്പെട്ടതായി കര്‍ണാടക എം എല്‍ സി ഗണേശ് കാര്‍ണിക് പറഞ്ഞു. എന്‍ ഡി എ കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന്റെ വിജയത്തിനായി സംഘടിപ്പിച്ച മധൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു ഗണേശ് കാര്‍ണിക്.
കേന്ദ്രം നല്‍കിയ കോടിക്കണക്കിന് രൂപ വിനിയോഗിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല. സംസ്ഥാനത്തെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാവുന്ന പദ്ധതിയാണ് അന്ധമായ കേന്ദ്ര സര്‍ക്കാര്‍ വിരോധം മൂലം കേരളം നടപ്പാക്കാതെ പോയത്. റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് വരെ കേരളം മാറി മാറി ഭരിച്ച് ഇടത് വലത് മുന്നണികള്‍ക്ക് കഴിഞ്ഞിട്ടില്ല.
ബി ജെ പി പഞ്ചായത്ത് പ്രസിഡണ്ട് മഹാബലറൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എന്‍ പി രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി എസ് കുമാര്‍, ജനറല്‍ സെക്രട്ടറി പി രമേശ്, സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ കരുണാകരന്‍, ബി ഡി ജെ എസ് മണ്ഡലം പ്രസിഡണ്ട് അഡ്വ. വിജയന്‍, ബി ജെ പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ചന്ദ്രഹാസ, മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്, വിട്ടല്‍ ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords : Kasaragod, BJP, Convention, Election 2016, Ganesh Karnic.