നവാസ് കാസര്‍കോടിന്റെ ആദ്യ ഓഡിയോ ആല്‍ബം ഹിറ്റാകുന്നു
Jul 16, 2013, 12:47 IST
കാസര്‍കോട്: ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍ 2 ജേതാവ് നവാസ് കാസര്‍കോട് ആലപിച്ച ആദ്യ ഓഡിയോ ആല്‍ബത്തിലെ ഗാനം നാട്ടിലും ഗള്‍ഫിലും ഏറെ ശ്രദ്ധേയമാകുന്നു. ശുക്കുര്‍ ഉടുമ്പുന്തല രചനയും സംവിധാനവും നിര്‍വഹിച്ച ആല്‍ബത്തിന്റെ നിര്‍മാതാവ് ഷാഫി കരിപ്പൊടിയാണ്.
കണ്ണൂര്‍ അമര്‍ ഓഡിയോ വിപണിയിലിറക്കിയ ഇശല്‍ മുഹബത്ത് എന്ന ആല്‍ബത്തിലെ 'പുട്ട് പുട്ട് ചുട്ടെടുത്ത് ...'എന്ന ഗാനമാണ് ഇതിനകം ഗാനാസ്വാദകര്‍ക്ക് പ്രിയങ്കരമായിരിക്കുന്നത്. നവാസിനെ കൂടാതെ കണ്ണൂര്‍ ഷരീഫ്, ആദില്‍ അത്തു, അഷ്‌റഫ് പയ്യന്നൂര്‍, കുഞ്ഞുഭായ്, ലീഗ് നേതാവ് എം.സി. ഖമറുദ്ദീന്‍ അടക്കം 13 ഗായകര്‍ ഈ ആല്‍ബത്തില്‍ പാടിയിട്ടുണ്ട്.
ഫിറോസ് കാസര്‍കോടും, ഹരീഷ് പയ്യന്നൂരും ചേര്‍ന്നാണു ഓര്‍ക്കാസ്ട്ര. നവാസിന്റെ ഗാനം സുബൈര്‍ തായിനേരി വിഷ്വല്‍ ചെയ്തിട്ടുമുണ്ട്. ഗള്‍ഫില്‍ റഫ ഓഡിയോ ആണ് വിതരണക്കാര്‍. ആദ്യ ആല്‍ബത്തിന്റെ വിജയം മാറുന്നതിനു മുമ്പ് നിരവധി ആല്‍ബങ്ങളില്‍ പാടാനുള്ള അവസരങ്ങള്‍ നവാസിനെ തേടി വന്നിട്ടുണ്ടെന്നാണ് അറിയുന്നത്.
(ഇസ്മയില്‍ മുഹമ്മദ് ,ദുബൈ)

Keywords : Kasaragod, Singer, Kerala, Nawas, First Audio Album, Hit, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.