city-gold-ad-for-blogger

ഹരിതാഭയ്ക്കായി കൈകള്‍ കോര്‍ക്കാം; പ്രകൃതിരക്ഷായാത്ര 25ന്

കാസര്‍കോട്: (www.kasargodvartha.com 24/03/2016) ഹരിതാഭയ്ക്കായി കൈകള്‍ കോര്‍ക്കാം...' ഈ ഭൂമിയെ കാത്തു രക്ഷിക്കാം' എന്ന സന്ദേശവുമായി നാച്വര്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് ഓര്‍ഗനൈസേഷന്‍ ഇന്ത്യയുടെ നേതൃത്വത്തിലുള്ള 'പ്രകൃതി രക്ഷാ യാത്ര' 25ന് പ്രയാണമാരംഭിക്കും. കാസര്‍കോട് ഒപ്പു മരച്ചുവട്ടില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ നാരായണന്‍ പേരിയ യാത്ര ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി വി പ്രഭാകരന്‍ അധ്യക്ഷത വഹിക്കും.

ഹരിതാഭയ്ക്കായി കൈകള്‍ കോര്‍ക്കാം; പ്രകൃതിരക്ഷായാത്ര 25ന്കേരളത്തിലെ 51 പത്ര ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ പാരിസ്ഥിതിക കൈയ്യേറ്റങ്ങള്‍ വിശകലനം ചെയ്യുന്ന ഫോട്ടോ ഡോക്യുമെന്ററി പ്രദര്‍ശനങ്ങളും ചര്‍ച്ചകളും ഇതോടൊപ്പം നടക്കും. അധികാരത്തിന്റേയും പണക്കൊഴുപ്പിന്റേയും മറവില്‍ പരിസ്ഥിതിക്ക് നേരെ ഉയരുന്ന കൈയ്യേറ്റങ്ങളെ തുറന്നു കാണിച്ചും, അവിടങ്ങളില്‍ പര്യടനം നടത്തി ചെറുത്ത് നില്‍പ്പുകള്‍ക്ക് ഐക്യ ദാര്‍ഢ്യമറിയിച്ചും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന 'പ്രകൃതിരക്ഷായാത്ര' ലോകഭൗമദിനമായ ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത് സമാപിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ ജസ്റ്റിന്‍ ഡൊണാള്‍ഡ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അഡ്വ. രാജേന്ദ്രന്‍, വി വി കെ പൊതുവാള്‍, വിജയന്‍ കോടോത്ത്, പി കൃഷ്ണന്‍, അബ്ദുല്‍ ഹമീദ് കുണിയ, മുരളി കാസര്‍കോട് തുടങ്ങിയവര്‍ സംസാരിക്കും.



Keywords : Inauguration, Kasaragod, Programme, Environment, Natural.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia