കേന്ദ്രസര്‍വകലാശാലയില്‍ നാട്ടകം-2013 എട്ടിന് നടക്കും
Apr 7, 2013, 12:15 IST
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ നാട്ടകം-2013 എപ്രില്‍ എട്ടിന് നടക്കും. കേരള കേന്ദ്ര സര്‍വകലാശാല സ്റ്റുഡന്‍സ് കൗണ്‍സിലിന്റെയും കേരള ഫോക്‌ലോര്‍ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരി പാടിയുടെ ഉദ്ഘാടനം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജാന്‍സി ജയിംസ് നിര്‍വഹിക്കും.
പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. സ്റ്റുഡന്‍സ്
കൗണ്‍സില്‍ പ്രസിഡന്റ് അനൂപ്.പി.വി. അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നമ്മുടെ പൈതൃക കലാരൂപങ്ങളായ മുളം ചെണ്ട, മംഗലം കളി, നാട്ടറിവ് പാട്ടുകള്‍, പൂരക്കളി തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.
പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. സ്റ്റുഡന്‍സ്

Keywords: Central university, Folk, Programme, Inauguration, VC Dr,Jancy james, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.