അറവ് മാലിന്യം റോഡില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി നാട്ടുകാര്‍
Aug 12, 2017, 22:20 IST
മുളിയാര്‍: (www.kasargodvartha.com 12.08.2017) എട്ടാംമൈല്‍ മല്ലം പൈക്ക റോഡില്‍ കോഴി മാലിന്യം തള്ളുന്നത് കാരണം പ്രദേശവാസികളും, വാഹന യാത്രക്കാരും ദുരിതത്തിലായി. ദുര്‍ഗന്ധം കാരണം നടന്നു പോകാന്‍ പോലും പറ്റാതെ പ്രയാസപ്പെടുകയാണ് ജനങ്ങള്‍.
തുറസ്സായ സ്ഥലത്ത് മാലിന്യം തള്ളുന്നത് മൂലം പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതയും ഏറെയാണ്. മാലിന്യം കഴിക്കാന്‍ തെരുവ് പട്ടികളും, രാത്രികളില്‍ കാട്ടു പന്നികളും റോഡില്‍ എത്തുന്നത് മൂലം വിദ്യാര്‍ത്ഥികളും ബൈക്ക് യാത്രക്കാരും ഭീതിയിലാണ്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാത്തതില്‍ മല്ലം ന്യൂസ് പോര്‍ട്ടിംഗ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രതിഷേധം രേഖപ്പെടുത്തി. മാലിന്യം തള്ളുന്നവരെ ശക്തമായി നേരിടാനാണ് തീരുമാനം.
യോഗത്തില്‍ പ്രസിഡന്റ് കെ സി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാം ചെറക്കാല്‍ സ്വാഗതം പറഞ്ഞു. കെ സി റഫീഖ്, ഷെരീഫ് മല്ലത്ത്, സുബൈര്‍ മല്ലം, ജലീല്‍ മല്ലം, ഹാരിസ് മുണ്ടപ്പള്ളം, സബാദ് പാറ, ശിബിലി ചെറക്കാല്‍, സൈനുദ്ദീന്‍ കുന്നില്‍, അര്‍ഷാദ് പാറ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Muliyar, Waste dump, Natives, Complaint, Club, Meeting, Kasaragod, Mallam New Sporting Club.