city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടൂരുകാര്‍ പറയുന്നു, വികസനമെത്താത്ത കാര്യങ്ങള്‍

മുളിയാര്‍: (www.kasargodvartha.com 29/04/2016) പഞ്ചായത്ത് ഭരണം മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്നു. എം എല്‍ എയും, എം പിയും ജയിച്ച് ജയിച്ച് പോകുന്നു. കോട്ടൂരിലെ ബസ് സ്‌റ്റോപ്പ് കാലപ്പഴക്കം ചെന്ന് തകര്‍ന്നുവീണുകിടക്കുന്നു. പിറകോട്ടെടുത്ത വാഹനം ഇടിച്ചാണ് കെട്ടിടം തകര്‍ന്നത്. പൊളിഞ്ഞ വീണ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ അവശിഷ്ടങ്ങള്‍ മാത്രം ബാക്കി. ഏത് നിമിഷവും പൊളിഞ്ഞുവീഴാറായ കെട്ടിടത്തെ കുറിച്ച് നാട്ടുകാര്‍ പണ്ടേ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും സുരക്ഷയൊരുക്കാനുള്ള ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല.

സ്‌കൂള്‍ കുട്ടികള്‍ക്ക് വേനല്‍ കാലത്ത് പൊരിവെയിലത്ത് വെയില്‍ കൊണ്ടും മഴാക്കാലത്ത് മഴ നനഞ്ഞും ബസ് കാത്തുനിന്ന് സ്‌കൂളില്‍ പോകേണ്ട അവസ്ഥയിലാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ബസ് സ്‌റ്റോപ്പുകളും ഒരേ സ്ഥിതിയാണ്. ബസ് സ്‌റ്റോപ്പിന് പകരം ഓട്ടോ ഡ്രൈവര്‍മാര്‍ നിര്‍മിച്ച ഓലപ്പുരയാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് ശരണം.

വര്‍ഷങ്ങളായി കോട്ടൂര്‍ പ്രദേശവാസികള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയ്യിലെ കളിപ്പാട്ടങ്ങള്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് വന്‍ പദ്ധതികളും മറ്റും വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അതെല്ലാം പൊള്ളവാഗ്ദാനങ്ങള്‍ മാത്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് കോട്ടൂര്‍ വാസികള്‍ കേട്ട് പഴകിയ വാഗ്ദാനങ്ങളാണ് പൊതു ശൗചാലയം, ഓവുചാല്‍ തുടങ്ങിയവയൊക്കെ. എല്ലാം നാട്ടുകാരെ കോമാളികളാക്കി വോട്ടുനേടാന്‍ മാത്രം.

പതിറ്റാണ്ടിലേറെ കാലമായി നാട്ടുകാര്‍ക്ക് കിട്ടിയ വികസനം എന്നുപറയുന്നത് ഒരു അങ്കണവാടി കെട്ടിടം മാത്രമാണ്. വര്‍ഷങ്ങളായി കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസ് ഇന്നും വാടക കെട്ടിടത്തിലാണെന്നുള്ളത് പരിതാപകരമാണ്. മുമ്പ് ഈ പ്രദേശത്ത് ഒരു ഗ്രാമീണ്‍ ബാങ്ക് ഉണ്ടായിരുന്നെങ്കിലും അതിപ്പോള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

നാം എന്തിനുവേണ്ടി വോട്ട് ചെയ്യണം എന്നാണ് കോട്ടൂരിലെ ജനങ്ങള്‍ ചോദിക്കുന്നത്. തങ്ങളുടെ നാടിന്റെ പുരോഗതിക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇല്ല. ഒരു ബസ് സ്‌റ്റോപ്പ് പോലും ഉണ്ടാക്കാത്തവരാണ് വികസനത്തെ കുറിച്ച് പറയുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മേഖലയിലും വികസനം എത്താത്ത നാടാണ് കോട്ടൂര്‍. ഇവിടെ മികച്ച റോഡുപോലുമില്ല. മെയിന്‍ റോഡ് മാത്രമാണ് കുറച്ചെങ്കിലും മെച്ചം.

ഇതാണോ തങ്ങളുടെ നാടിന്റെ പുരോഗതിയെന്ന് വോട്ടര്‍മാര്‍ ചോദിക്കുന്നു. ഞങ്ങളുടെ നാട് പഴയത് പോലെ ഒരു വികസനവും എത്താതെ ഒഴിച്ചിടരുത് എന്നാണ് സ്ഥാനാര്‍ത്ഥികളോടും രാഷ്ട്രീയക്കാരോടും നാട്ടുകാരുടെ ഇപ്പോഴത്തെ അഭ്യര്‍ത്ഥന. നാട്ടുകാരെ കോമാളികളാക്കിയുള്ള വോട്ട് നേടുന്ന സ്ഥിരം പല്ലവി ഇനി വിലപ്പോകില്ലെന്നും അവര്‍ പറയുന്നു.

കോട്ടൂരുകാര്‍ പറയുന്നു, വികസനമെത്താത്ത കാര്യങ്ങള്‍


Keywords: Kasaragod, Election 2016, Development project, Muliyar, MLA, Busstand.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia