city-gold-ad-for-blogger

കാത്തു കാത്തു മടുത്തു; വാട്ടര്‍ അതോറിറ്റി തകര്‍ത്ത റോഡ് ഒടുവില്‍ നാട്ടുകാര്‍ നന്നാക്കി

കാസര്‍കോട്: (www.kasargodvartha.com 06.10.2014) വാട്ടര്‍ അതോറിറ്റി അധികൃതര്‍ കിളച്ചുകീറി തകര്‍ത്ത റോഡ് കാത്തിരിപ്പിനൊടുവില്‍ നാട്ടുകാര്‍ നന്നാക്കി. ബാവിക്കരയില്‍ പുതുതായി സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനുവേണ്ടി മാസങ്ങള്‍ക്ക് മുമ്പ് റോഡ് മുഴുവന്‍ കുഴിയെടുത്തിരുന്നു.

ഈ റോഡ് ഉടന്‍ നന്നാക്കുമെന്നായിരുന്നു റോഡിന്റെ ടാര്‍ ഇളക്കുന്ന സമയത്ത് കരാറുകാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാസം പലതുകഴിഞ്ഞിട്ടും റോഡ് നന്നാക്കിയില്ല. ഇതോടെ ബാവിക്കരയിലേക്കും ബേവിഞ്ച വഴി കാഞ്ഞങ്ങാട്ടേക്കും പോകുന്ന നിരവധി യാത്രക്കാര്‍ക്കാണ് റോഡ് ദുരിതം സമ്മാനിച്ചത്.

നിരവധി തവണ പരാതിപ്പെട്ടിട്ടും കരാറുകാര്‍ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിലാണ് ഒടുവില്‍ നാട്ടുകാര്‍ തന്നെ റോഡ് നന്നാക്കുവാന്‍ രംഗത്തിറങ്ങിയത്. ഖാദര്‍ കുന്നില്‍, എ.കെ. മൊയ്തീന്‍, സിദ്ദീഖ് കുണിയേരി, റിയാസ്, ഇംതിയാസ്, ഫാറൂഖ് നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാത്തു കാത്തു മടുത്തു; വാട്ടര്‍ അതോറിറ്റി തകര്‍ത്ത റോഡ് ഒടുവില്‍ നാട്ടുകാര്‍ നന്നാക്കി

Keywords : Kasaragod, Kerala, Road, Natives, Road-damage, Bavikkera. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia