അനിരുദ്ധനെ അനുസ്മരിക്കാന്‍ നാട്ടുകാര്‍ ഫെബ്രുവരി 3ന് ഒത്തുചേരും
Feb 2, 2013, 11:58 IST
മടിക്കൈ: അകാലത്തില്‍ നിര്യാതനായ പൊതുപ്രവര്‍ത്തകന്‍ കെ.വി. അനിരുദ്ധനെ സുഹൃത്തുക്കളും നാട്ടുകാരും അനുസ്മരിക്കുന്നു. ഞായറാഴ്ച മൂന്ന് മണിക്ക് പൂത്തക്കാല്‍ ഗവ. യു.പി. സ്‌കൂളിലാണ് പരിപാടി. നാടിന്റെ വികസന പ്രവര്‍ത്തനത്തിലും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലും വലിയ പങ്കുവഹിച്ച അനിരുദ്ധനെ കഴിഞ്ഞമാസമാണ് മരണം തട്ടിയെടുത്തത്.
സന്തോഷ് എച്ചിക്കാനം പോലുള്ള എഴുത്തുകാരെ കണ്ടെത്തുന്നതിലും പ്രോത്സാഹിപിക്കുന്നതിലും അനിരുദ്ധന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കിടാനും കുടുംബത്തെ ആശ്വസിപ്പിക്കാനുമുള്ള പരിപാടിയില്‍ നാനാതുറകളില്‍പെട്ട ആളുകള്‍ പങ്കെടുക്കും.
Keywords: Madikai, Kasaragod, K.V. Anirudhan, Memmory, Natives, Death, Malayalam News, Kasaragod News, Kerala Vartha, Malayalalm Vartha.