city-gold-ad-for-blogger

ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ വിപുലമായ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിന്

വെള്ളരിക്കുണ്ട്: (www.kasargodvartha.com 24.01.2018) ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വടക്കാംകുന്ന്് മലയില്‍ കരിങ്കല്‍ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം നടക്കുന്നത്.

പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ വടക്കാംകുന്ന്് മലയുടെ അടിവാരത്ത് നാലോളം അരുവികളുണ്ട്. ക്വാറിയില്‍ നിരന്തര സ്‌ഫോടനം നടക്കുമ്പോള്‍ അത് അരുവികളെ ബാധിക്കുമെന്നും ഈ പ്രദേശത്ത് കടുത്ത വെള്ളക്ഷാമം നേരിടുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക.

ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ വിപുലമായ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിന്

വടക്കാംകുന്നിന്റെ സമീപ പ്രദേശങ്ങളായ ഏറാംചീറ്റ, പന്നിത്തടം, കാരാട്ട, മരുതുംകുന്ന്, കനകപ്പള്ളി ഭാഗങ്ങളില്‍ ക്വാറിക്കായി ഏക്കര്‍ കണക്കിനു സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയതായും നാട്ടുകാര്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Action Committee, Vellarikundu, Karinthalam,  Panchayath, quarry, Natives ready to strike against quarry.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia