city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനവാസ പ്രദേശത്ത് മൊബൈല്‍ ടവര്‍; ആശങ്കയോടെ നാട്ടുകാര്‍, പ്രതിഷേധം ശക്തമാവുന്നു

ചേരൂര്‍: (www.kasargodvartha.com 08.10.2016) ജനസാന്ദ്രതയേറിയ സ്ഥലത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. ചെങ്കളയിലെ ചേരൂര്‍കുന്ന്, മേനങ്കോട് പ്രദേശത്ത് പ്രമുഖ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലത്താണ് ഇന്‍ഡക്‌സ് ടവര്‍ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാനുള്ള നീക്കം.

പ്രസ്തുത ടവറിന് 50 മീറ്റര്‍ ചുറ്റളവില്‍ തന്നെ നിരവധി ക്യാന്‍സര്‍ രോഗികളും ഹൃദ്രോഗികളും താമസിക്കുന്നുണ്ട്. റേഡിയേഷന്‍ മൂലം നാട്ടുകാരുടെ ആരോഗ്യത്തിനും പ്രകൃതിക്കും നേരെയുള്ള ഭീഷണി കണക്കിലെടുത്ത് നാട്ടുകാര്‍ ചേര്‍ന്ന് ടവര്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍, റവന്യൂമന്ത്രി തുടങ്ങിയവര്‍ക്ക് ടവര്‍ നിര്‍മിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചു. ടവറിനു തൊട്ടടുത്തായി അങ്കണ്‍വാടിയും മദ്‌റസയും പ്രവര്‍ത്തിക്കുന്നു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, കിളിക്കൂട് ബാലസഭ, വോയിസ് ഓഫ് മേനങ്കോട് ക്ലബ്, തര്‍ബിയ്യത്തുല്‍ ഇസ്ലാം സംഘം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിര്‍മ്മാണ നീക്കം ഉപേക്ഷിക്കുന്നത് വരെ സമരം ചെയ്യാനാണ് തീരുമാനം.

ജനവാസ പ്രദേശത്ത് മൊബൈല്‍ ടവര്‍; ആശങ്കയോടെ നാട്ടുകാര്‍, പ്രതിഷേധം ശക്തമാവുന്നു

Keywords:  Kerala, kasaragod, Mobile tower, Cheroor, Protest, Heart patient, Menangod, Political Party, Clubs, Voice of Menangod, Index Mobile Co., Chengala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia