3 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന മെക്കാഡം റോഡിനു സമീപത്തെ സ്ഥലം കൈയ്യേറി; പഞ്ചായത്തിന്റെ അഗതിമന്ദിരം നിര്‍മ്മാണവും അനധികൃതം, പരാതിയുമായി നാട്ടുകാര്‍
Nov 5, 2016, 13:44 IST
മടിക്കൈ: (www.kasargodvartha.com 05/11/2016) മടിക്കൈ ഗ്രാമപഞ്ചായത്തില്‍പെട്ട ബംഗളം സ്വദേശികള്‍ റോഡ് കൈയ്യേറ്റത്തിനെതിരെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും ജില്ലാ കലക്ടര്‍ക്കും ആര്‍ ഡി ഒയ്ക്കും പരാതി നല്‍കി. മൂന്നു കോടി രൂപ ചിലവില്‍ ആലിങ്കീഴില്‍ ബംഗളം വഴി ചായ്യോത്ത് വരെ പോകുന്ന പി ഡബ്ല്യു ഡി റോഡിന്റെ ഇരുവശത്തെ സര്‍ക്കാര്‍ സ്ഥലം കൈയ്യേറി നിര്‍മ്മാണം നടത്തുന്നതായാണ് പരാതി.
മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ അഗതിമന്ദിരത്തിന്റെ നിര്‍മ്മാണവും റോഡിന് നീക്കിവെച്ച സ്ഥലം കൈയ്യേറിയാണെന്ന് നാട്ടുകാര്‍ ഒപ്പിട്ട ഹര്‍ജിയില്‍ പറയുന്നു. റോഡിന്റെ വളവ് പരിഹരിക്കാന്‍ അളന്നുതിട്ടപ്പെടുത്തിയ സ്ഥലത്താണ് പഞ്ചായത്ത് അഗതിമന്ദിരം നിര്‍മ്മിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കുമ്പളപ്പള്ളിയില്‍ പഞ്ചായത്തിന്റെ അഗതിമന്ദിരത്തില്‍ ആളില്ലാതെ നോക്കുകുത്തിയായി കിടക്കുമ്പോഴാണ് മറ്റൊരു അഗതിമന്ദിരം റോഡിന് നീക്കിവെച്ച സ്ഥലത്ത് നിര്‍മ്മിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അനധികൃതമായി റോഡ് പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ കൈയ്യേറുമ്പോള്‍ തന്നെ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുകയോ സ്ഥലം വിട്ടുനല്‍കുകയോ ചെയ്യാതെ പഞ്ചായത്തും റോഡിന്റെ സ്ഥലം കൈയ്യേറി അഗതിമന്ദിരം അനധികൃതമായി നിര്‍മ്മിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മാണം നിര്‍ത്തിവെച്ചില്ലെങ്കിലും സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാര്‍ മന്ത്രിക്കും ആര്‍ ഡി ഒയ്ക്കും നല്‍കിയ പരാതിയില്‍ മുന്നറിയിപ്പ് നല്‍കുന്നു.