മണ്ണ് വിതറി റോഡിലെ കുഴിയടയ്ക്കല്‍: നാലാംമൈലില്‍ നാട്ടുകാര്‍ തടഞ്ഞു
Aug 16, 2014, 11:10 IST
നാലാംമൈല്‍: (www.kasargodvartha.com 16.08.2014) റോഡിലെ കുഴികളില്‍ പൊടിമണ്ണ് വിതറാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ശനിയാഴ്ച രാവിലെ നാലാംമൈലിലാണ് സംഭവം. ഉണക്കമണ്ണ് ടിപ്പറില്‍കൊണ്ടുവന്ന് റോഡിലെ കുഴികളില്‍ വിതറുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഏര്‍പാട് വേണ്ടെന്നുപറഞ്ഞ് പണി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് അല്‍പനേരം റോഡില്‍ ഗതാഗതം തടസപ്പെട്ടു. കുഴിയടയ്ക്കാന്‍ കരാര്‍ നല്‍കിയ ആളെകുറിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കുമ്പള-മുള്ളേരിയ റോഡ് ടാറിംഗ് ഏറ്റെടുത്തത് ഈ കരാറുകാരനായിരുന്നു. 10 കോടി രൂപ ചിലവില്‍പണിത റോഡ് ആദ്യ മഴയില്‍തന്നെ തകര്‍ന്നതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു. സിവില്‍സ്റ്റേഷന്‍ - പന്നിപ്പാറ - കോപ്പ റോഡ്, വിദ്യാനഗര്‍ - നെല്‍ക്കള റോഡ് എന്നിവയുടെ ടാറിംഗിലും കൃത്രിമം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
ആ പണികള്‍ ഏറ്റെടുത്ത കരാറുകാരന്‍ തന്നെയാണത്രെ റോഡ് അറ്റകുറ്റപണിയുടെ കരാറും ഏറ്റെടുത്തിരിക്കുന്നത്. പൊടിമണ്ണ് വിതറിയാല്‍ അത് കാറ്റില്‍ പറന്നുപോകുമെന്നും പൊടിശല്യംമൂലം യാത്രക്കാരും റോഡരികിലെ വ്യാപാരികളും പൊറുതിമുട്ടുമെന്നും നാട്ടുകാര്‍ ആരോപിച്ചു. ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്നതരത്തിലുള്ള അറ്റകുറ്റപ്പണി ഒരിക്കലും അനുവദിക്കില്ലെന്ന് അവര്‍ മുന്നറിയിപ്പ്‌നല്‍കി. സംഭവം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും നാട്ടുകാര്‍ അറിയിച്ചു.

Keywords : Road Work, Kasaragod, Kerala, Nalammail, Complaint, Sand.