city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനവാസ കേന്ദ്രത്തില്‍ ജിയോ മൊബൈല്‍ ടവര്‍; കര്‍മസമിതി രൂപീകരിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

പിലിക്കോട്: (www.kasargodvartha.com 01.07.2019) ജനവാസ കേന്ദ്രത്തില്‍ ജിയോ മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരെ കര്‍മസമിതി രൂപീകരിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പിലിക്കോട് ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡായ കണ്ണങ്കൈ പ്രദേശത്താണ് ജിയോ ടവര്‍ നിര്‍മാണം തുടങ്ങിയത്. ജെ സി ബി കൊണ്ടുവന്ന് കുഴിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും നിര്‍മാണ പ്രവര്‍ത്തനം തടയുകയുമായിരുന്നു.

സ്ത്രീകള്‍ ഉള്‍പെടെയുള്ള നിരവധി പേരാണ് നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞത്. പിലിക്കോട് വേങ്ങാക്കോട്ട് ക്ഷേത്രത്തിന് വടക്കുഭാഗത്താണ് മൊബൈല്‍ കമ്പനിയുടെ ടവര്‍ നിര്‍മാണത്തിന് നീക്കം നടത്തിയത്. ഇതിനടുത്തായി അരയാക്കീല്‍ അങ്കണ്‍വാടി, ഗവ. ആയുര്‍വേദ ഡിസ്പന്‍സറി എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശത്തെ 25 ഓളം മരങ്ങള്‍ ടവറിനായി മുറിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്ത് ജോലി ചെയ്തുവരുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നീക്കം നടത്തിയത്. ടവര്‍ നിര്‍മാണത്തിന് പിലിക്കോട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.

ചെറിയ കുട്ടികള്‍ പോലും നടന്നുപോവുന്ന വഴിയില്‍ രണ്ടാള്‍ പൊക്കത്തിലാണ് മണ്ണുമാന്തി യന്ത്രം കൊണ്ട് കുഴിയെടുത്തത്. ഇത് പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതരെയും നാട്ടുകാര്‍ സമീപിച്ചിട്ടുണ്ട്. ഇവിടെ ഒരു കാരണവശാലും മൊബൈല്‍ ടവര്‍ നിര്‍മിക്കാന്‍ സമ്മതിക്കില്ലെന്നാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. മുകുന്ദന്‍ അടിയോടി രക്ഷാധികാരിയായും, പി എം രാമചന്ദ്രന്‍ ചെയര്‍മാനായും, കെ വി നാരായണി കണ്‍വീനറുമായുള്ള 27 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗത്തില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.

ആക്ഷന്‍ കമ്മിറ്റി യോഗത്തിലേക്ക് പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടിനെ നാട്ടുകാര്‍ ക്ഷണിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് പ്രസിഡണ്ട് വരാതിരുന്നത് ചര്‍ച്ചയായിട്ടുണ്ട്.

ജനവാസ കേന്ദ്രത്തില്‍ ജിയോ മൊബൈല്‍ ടവര്‍; കര്‍മസമിതി രൂപീകരിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Pilicode, Mobile Tower, JCB, Natives formed action committee for defending mobile tower construction.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia