city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പന്നിഫാം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്; മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു

കരിന്തളം: (www.kvartha.com 09.03.2020) കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ മീര്‍കാനത്ത് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പന്നിഫാം ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്നു. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി പന്നിയുടെ എണ്ണം വര്‍ധിക്കുകയും, ഫാമിന്റെ പരിസര പ്രദേശങ്ങളില്‍ താമസക്കാര്‍ കൂടുതലായി വരുകയും ചെയ്തതോടെ ഫാമിലെ വൃത്തിയില്ലായ്മയും അവശിഷ്ടങ്ങള്‍ തൊട്ടടുത്തുള്ള കൊല്ലിയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന സ്ഥിതിയിലാണ്. ഇവിടെ നിന്നും പോകുന്ന വെള്ളം ഒഴുകുന്നത് തേജസ്വിനി പുഴയിലേക്കും.

അസഹ്യമായ ദുര്‍ഗന്ധം കാരണം നിലവില്‍ പരിസരവാസികള്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത്തരത്തില്‍ ഒരു സാഹചര്യം നിലനില്‍ക്കെ നിരവധി പേര്‍ക്കാണ് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെ മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. കുട്ടികളിലും മറ്റും ശ്വാസം മുട്ടും, ഛര്‍ദി ഉള്‍പ്പടെയുള്ള രോഗങ്ങള്‍ നിരന്തരം ഉണ്ടാകുന്നു. പന്നിഫാമിലെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് മൂലം നിരവധി തെരുവ് പട്ടികളാണ് പ്രദേശത്ത് വന്നുതുടങ്ങിയത്. വളര്‍ത്തു മൃഗങ്ങളെയും തെരുവു പട്ടികള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ ജനങ്ങളുടെ സൈ്വര്യ ജീവിതം തടസപ്പെടുത്തുന്നതിന് കാരണമായി.

2017ല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപീകരിച്ച് പന്നിഫാം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ക്കും പഞ്ചായത്തിനും നിവേദനം നല്‍കുകയും ചെയ്തു. അതിന്റെ ഭാഗമായി നാട്ടുകാരും ഫാം ഉടമയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും 2018 മാര്‍ച്ച് 31നകം അടച്ചു പൂട്ടാമെന്നു ഫാം ഉടമ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ഉറപ്പ് പാലിക്കാതെ നാട്ടുകാരുടെ പേരില്‍ കള്ള കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ തന്റെ പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വിവിധ വകുപ്പുകളില്‍ നിന്നും അനുകൂലമായി രേഖകള്‍ നേടിയെടുത്തിരിന്നു.

2019 മാര്‍ച്ച് മുതല്‍ അഞ്ചു മാസത്തോളം ലൈസന്‍സ് ഇല്ലാതെയാണ് ഫാം പ്രവര്‍ത്തിച്ചത്. ജനങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ചു പഞ്ചായത്തിനും മറ്റു അധികാരികള്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫാം ഇതുവരെയും അടച്ചു പൂട്ടാന്‍ തയ്യാറായില്ല. മൂന്നു മാസം മുന്‍പ് പഞ്ചായത്തിലേക്ക് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഉജ്വല പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പി കരുണാകരന്‍ എം പി ആയിരുന്ന സമയത്ത് കര്‍മസമിതി കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിപിഐഎം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം ശശീന്ദ്രന്‍ മടിക്കൈ ഉദ്ഘാടനം ചെയ്തു. എ രാഘവന്‍ അധ്യക്ഷനായി. വി വി രാജന്‍, എം വി രതീഷ്, കെ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ ലൈസെന്‍സ് അടിയന്തിരമായും റദ്ദ് ചെയ്യണമെന്ന് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഭീഷണിയായ പന്നിഫാം അടച്ചു പൂട്ടാത്ത പക്ഷം കൂടുതല്‍ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു.

പന്നിഫാം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്; മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു

Keywords:  Karinthalam, News, Kasaragod, Animal, River, Natives, Natives demanding closure of the pig farm 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia