നിര്‍ദ്ധന കുടുംബത്തിന് നാട്ടുകാര്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി
Nov 16, 2019, 18:49 IST
വിദ്യാനഗര്‍: (www.kasargodvartha.com 16.11.2019) ചെങ്കള പഞ്ചായത്തില്‍ നിര്‍ദ്ധന കുടുംബത്തിന് നാട്ടുകാര്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. തൈവളപ്പ് വലിയമൂലയിലെ നിര്‍ദ്ധന കുടുംബത്തിന്റെ വീട് എന്ന സ്വപ്‌നമാണ് ഒടുവില്‍ യാഥാര്‍ഥ്യമായത്. കാലപ്പഴക്കംകൊണ്ട് പൂര്‍ണമായും തകര്‍ന്നുപോയ വീടിന് പകരമായി ചെങ്കള പഞ്ചായത്ത് 12-ആം വാര്‍ഡിലെ നാട്ടുകാരും, വിവിധ സന്നദ്ധ സംഘടനകളും, വ്യക്തികളും ചേര്‍ന്ന് പത്തുലക്ഷം രൂപ ചിലവില്‍ മനോഹരമായ വീട് നിര്‍മ്മിച്ചു നല്ക്കുകയായിരുന്നു.
പുതുതായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വലിയമൂല ഖിളര്‍ജുമാ മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങില്‍ വലിയമൂല ഖിളര്‍ ജുമാ മസ്ജിദ് ഖത്തീബ് മുഹ്യുദ്ധീന്‍ അഹമ്മദ് സഖാഫി കുടുംബത്തിന് കൈമാറി. ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ വെള്ളരിക്കുണ്ടിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പരിപാടി ആലംപാടി ഖത്തീബ് പിവി അബ്ദുസലാം ദാരിമി ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കാനം ഖത്തീബ് കെ ഹാശിം ഹംസ വഹബി പ്രാര്‍ത്ഥന നിര്‍വഹിച്ചു.
ഹസൈനാര്‍ ഹാജി പാണലം, ജാഫര്‍ സ അദിമാര, ആഷിഫ് അമാനി, തൈവളപ്പ്, അഹമ്മദ് ഹാജി തെക്കില്‍, എംഎസ് മുഹമ്മദ് കുഞ്ഞി, ബിഎം അബ്ദുല്ല ഹാജി, ഹമീദ്എര്‍മാളം, അബ്ദുല്ല മാസ്റ്റര്‍, ഹസൈനാര്‍, അഹമ്മദ് സ അദി, അല്‍ത്താഫ് സിഎ, മുഹമ്മദ് കുഞ്ഞി പോലീസ്, ലത്തീഫ് ചക്ലി, ഷാഫി ചെങ്കള, ശരീഫ് മല്ലം, ആഷിക് അഹ്മദ് പള്ളിക്കല്‍, എംഎസ് ഹാരിസ്, അബ്ദുല്ല മുസ്ലിയാര്‍ പാണലം, ഷാഫി വലിയമൂല, കബീര്‍, അറഫ, ശാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
പുതുതായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വലിയമൂല ഖിളര്‍ജുമാ മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങില്‍ വലിയമൂല ഖിളര്‍ ജുമാ മസ്ജിദ് ഖത്തീബ് മുഹ്യുദ്ധീന്‍ അഹമ്മദ് സഖാഫി കുടുംബത്തിന് കൈമാറി. ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ വെള്ളരിക്കുണ്ടിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പരിപാടി ആലംപാടി ഖത്തീബ് പിവി അബ്ദുസലാം ദാരിമി ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കാനം ഖത്തീബ് കെ ഹാശിം ഹംസ വഹബി പ്രാര്‍ത്ഥന നിര്‍വഹിച്ചു.
ഹസൈനാര്‍ ഹാജി പാണലം, ജാഫര്‍ സ അദിമാര, ആഷിഫ് അമാനി, തൈവളപ്പ്, അഹമ്മദ് ഹാജി തെക്കില്‍, എംഎസ് മുഹമ്മദ് കുഞ്ഞി, ബിഎം അബ്ദുല്ല ഹാജി, ഹമീദ്എര്‍മാളം, അബ്ദുല്ല മാസ്റ്റര്‍, ഹസൈനാര്‍, അഹമ്മദ് സ അദി, അല്‍ത്താഫ് സിഎ, മുഹമ്മദ് കുഞ്ഞി പോലീസ്, ലത്തീഫ് ചക്ലി, ഷാഫി ചെങ്കള, ശരീഫ് മല്ലം, ആഷിക് അഹ്മദ് പള്ളിക്കല്‍, എംഎസ് ഹാരിസ്, അബ്ദുല്ല മുസ്ലിയാര്‍ പാണലം, ഷാഫി വലിയമൂല, കബീര്‍, അറഫ, ശാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: news, kasaragod, Kerala, Vidya Nagar, Chengala, Natives built a home to economically poor family