city-gold-ad-for-blogger

ബങ്കരക്കുന്നിലെ റീ ടാറിംഗില്‍ അപാകത: നാട്ടുകാര്‍ ബഹളം വെച്ചു

നെല്ലിക്കുന്ന്: (www.kasargodvartha.com 27.05.2016) ബങ്കരക്കുന്ന് റോഡില്‍ റീടാറിംഗില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ ബഹളം വെച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ശരിയായ രീതിയില്‍ ജല്ലികള്‍ പാകാതെ പല സ്ഥലങ്ങളിലും റീടാറിംഗ് ചെയ്തത് ഏതാനും പേര്‍ ജോലിക്കാരുടെയും മേല്‍നോട്ടം വഹിക്കുന്നയാളിന്റെയും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ജോലി തുടരുകയായിരുന്നു.

ശരിയായ രീതിയില്‍ റീടാറിംഗ് ചെയ്യുന്നില്ലെങ്കില്‍ പണി നിര്‍ത്തണമെന്ന് പറഞ്ഞ് നാട്ടുകാര്‍ ബഹളം വെച്ചതോടെ ശരിയായ രീതിയില്‍ ചെയ്യാമെന്നറിയിച്ചിട്ടുണ്ട്. നെല്ലിക്കുന്ന് ജംഗ്ഷന്‍ മുതല്‍ ബങ്കരക്കുന്ന് വരേയുള്ള റോഡാണ് കഴിഞ്ഞ ദിവസം മുതല്‍ റീടാറിംഗ് ജോലി തുടങ്ങിയത്.

റീ ടാറിംഗ് നടത്തിയ പല സ്ഥലങ്ങളിലേയും ജല്ലികള്‍ ഇളകിയിട്ടുണ്ട്.

ബങ്കരക്കുന്നിലെ റീ ടാറിംഗില്‍ അപാകത: നാട്ടുകാര്‍ ബഹളം വെച്ചു

Keywords : Nellikunnu, Road Tarring, Natives, Kasaragod, Bangakunnu.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia