ചെര്‍ക്കള ടൗണ്‍ വികസന പ്രവൃത്തിയിലെ അഴിമതി; വിജിലന്‍സ് പരിശോധനയ്ക്ക് മുമ്പ് റോഡിലെ കുഴികളടക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
Sep 4, 2016, 21:47 IST
ചെര്‍ക്കള: (www.kasargodvartha.com 04.09.2016) ചെര്‍ക്കള ടൗണ്‍ വികസന പ്രവൃത്തിയില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് റോഡിലെ കുഴികള്‍ അടക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഞായറാഴ്ച രാവിലെയാണ് കരാറുകാരന്റെ നേതൃത്വത്തില്‍ തിരക്കിട്ട് കുഴികള്‍ അടക്കാനുള്ള ശ്രമം തുടങ്ങിയത്.
ഇതോടെ നാട്ടുകാര്‍ വിവരം വിജിലന്‍സിനെയും ജില്ലാ കലക്ടറെയും അറിയിച്ചു. തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി കുഴികളടക്കുന്ന പ്രവര്‍ത്തി തടഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ ചിലവിലാണ് ചെര്‍ക്കള ടൗണ്‍ വികസന പ്രവൃത്തി നടക്കുന്നത്. ടൗണിലെ റോഡ് മെക്കാഡം ചെയ്യാനും, ഡ്രൈനേജ് സംവിധാനം ഒരുക്കാനും, ഒപ്പം ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കാനുമാണ് എസ്റ്റിമേറ്റുണ്ടായിരുന്നത്.
എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റോഡ് മെക്കാഡം ടാര്‍ ചെയ്തതെന്ന് തുടക്കത്തില്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതുകൂടാതെ നഗരത്തിന്റെ ഹൃദയഭാഗത്ത് രണ്ട് വലിയ സര്‍ക്കിളുകള്‍ സ്ഥാപിച്ചത് വാഹന യാത്രക്കാരെ വട്ടംകറക്കുന്നതായിരുന്നു. വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായിരുന്നു. രണ്ട് സര്‍ക്കിളുകള്‍ വന്നതോടെ ബസുകള്‍ ചെര്‍ക്കള ടൗണ്‍ മസ്ജിദിന് മുന്നിലാണ് നിര്‍ത്തുന്നത്.
എസ്റ്റിമേറ്റില്‍ പറഞ്ഞ ഡ്രൈനേജ് സംവിധാനം ഒരുക്കുക പോലും ചെയ്തിട്ടില്ല. ചെര്‍ക്കള - കല്ലടുക്ക റോഡില്‍ കെട്ടുംകല്ല് വരെ ചെര്‍ക്കള ടൗണ്‍ വികസന ഫണ്ട് ഉപയോഗിച്ച് മെക്കാഡം ടാര്‍ ചെയ്തിട്ടുമുണ്ട്. ഇത് അനാവശ്യമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കോടികള്‍ ചിലവിട്ട് നടത്തിയ ടൗണ്‍ വികസന പ്രവൃത്തിയില്‍ അഴിമതിയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ടാഴ്ച മുമ്പ് ആക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് വിജിലന്‍സിന് പരാതി നല്‍കിയത്. തിങ്കളാഴ്ച രാവിലെ വിജിലന്‍സ് സംഘം പരിശോധനയ്ക്ക് വരാനിരിക്കെയാണ് കരാറുകാരന്‍ റോഡിലെ കുഴികളടക്കാനുള്ള ശ്രമം നടത്തിയത്. കോടികള്‍ ചിലവിട്ട് നടത്തിയ മെക്കാഡം ടാറിംഗ് ആറു മാസത്തിനുള്ളില്‍ തകര്‍ന്നതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം.
Keywords : Cherkala, Development Project, Complaint, Kasaragod, Natives, Road-damage, Vigilance, Natives block road repair works before inspection of vigilance team.