city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസും റവന്യൂ ഉദ്യോഗസ്ഥരും വിളിച്ചിട്ടും വന്നില്ല; കുന്നിടിക്കല്‍ നാട്ടുകാര്‍ തടഞ്ഞു

പെരിയ:  (www.kasargodvartha.com 18/12/2016) പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുന്നിടിച്ചുള്ള മണ്ണുകടത്ത് വീണ്ടും സജീവമായി. പോലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയാലും കുന്നിടിക്കല്‍ തടയാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടിയൊന്നുമുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പുല്ലൂര്‍ വില്ലേജിലെ തടത്തില്‍ പ്രദേശത്ത് കുന്നിടിച്ചുള്ള മണ്ണുകടത്ത് നാട്ടുകാര്‍ തടഞ്ഞു. ശനിയാഴ്ച വൈകുന്നേരമാണ് നാട്ടുകാര്‍ സംഘടിച്ചെത്തി കുന്നിടിക്കല്‍ തടഞ്ഞത്. കുന്നിടിക്കലിനെതിരെ പോലീസിനും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും അവരുടെ ഭാഗത്തുനിന്നും നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പടന്നക്കാട്ടെ ഒരു സ്വകാര്യവ്യക്തി തടത്തില്‍ പ്രദേശത്ത് വാങ്ങിയ സ്ഥലത്തുനിന്നും ആയിരക്കണക്കിന് ലോഡ് മണ്ണ് ഇതിനകം കടത്തിക്കൊണ്ടുപോയെന്ന് നാട്ടുകാര്‍ ആരോപിച്ചു. 333 ലോഡ് മണ്ണ് കടത്താനാണ് സ്വകാര്യവ്യക്തിക്ക് അനുമതി കിട്ടിയിരുന്നത്. എന്നാല്‍ ഈ അനുമതിയുടെ മറവില്‍ നിയമവിരുദ്ധമായി മണ്ണ് കടത്തുകയായിരുന്നു.

പിന്നീട് നാട്ടുകാര്‍ മുന്‍കൈയെടുത്ത് പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങുകയും കുന്നിടിക്കലിനെതിരെ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിലും ഈ രീതിയിലുള്ള മണ്ണെടുപ്പ് നടക്കുന്നുണ്ട്. പോലീസിനെയും റവന്യൂ വിഭാഗത്തെയും സ്വാധീനിച്ചാണ് മണ്ണ് കടത്തെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. മഴ ലഭ്യത കുറഞ്ഞതിനാല്‍ ഇക്കുറി വരള്‍ച്ച രൂക്ഷമാകുമെന്ന് പൊതുവെ ആശങ്കയുണ്ട്. ഇതിനിടയില്‍ കുന്നുകള്‍ കൂടി ഇടിച്ച് നിരപ്പാക്കിയാല്‍ വരള്‍ച്ചക്ക് ആക്കം കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പോലീസും റവന്യൂ ഉദ്യോഗസ്ഥരും വിളിച്ചിട്ടും വന്നില്ല; കുന്നിടിക്കല്‍ നാട്ടുകാര്‍ തടഞ്ഞു

Keywords: Kasaragod, Periya, Panchayath, Police, Revenue Officers, Padannakad, Natives block demolition of hill.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia