city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനധികൃത മദ്യവില്‍പനക്കെതിരെ പരാതി നല്‍കിയ വീട്ടമ്മക്ക് വധഭീഷണി; നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി

ഹരിപുരം: (www.kasargodvartha.com 14/03/2017) പുല്ലൂര്‍പെരിയ പഞ്ചായത്തിലെ ചാലിങ്കാലില്‍ അനധികൃത മദ്യവില്‍പന ജനജീവിതം ദുസഹമാക്കുന്നു. വില്‍പനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ചാലിങ്കാലിലും പരിസരപ്രദേശങ്ങളിലും മദ്യവില്‍പനക്കാരുടെ എണ്ണം പെരുകിയിരിക്കുകയാണ്. ചില വീടുകള്‍ സമാന്തരബാറുകളായി പ്രവര്‍ത്തിക്കുന്നു. പ്രദേശം മദ്യത്തില്‍ മുങ്ങുകയാണ്.
അനധികൃത മദ്യവില്‍പനക്കെതിരെ പരാതി നല്‍കിയ വീട്ടമ്മക്ക് വധഭീഷണി; നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി

മദ്യപാനികളുടെ അക്രമങ്ങളും പരാക്രമങ്ങളും ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണി സൃഷ്ടിക്കുകയാണ്. കുടുംബങ്ങളില്‍ കലഹങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും പതിവായിട്ടുണ്ട്. മദ്യവില്‍പനക്കെതിരെ എക്‌സൈസിന് പരാതി നല്‍കിയ വീട്ടമ്മയെ വില്‍പനക്കാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വീട്ടമ്മ നല്‍കിയ പരാതിയില്‍ എക്‌സൈസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മദ്യവില്‍പനക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് എക്‌സൈസ് സ്വീകരിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ചാലിങ്കാല്‍, കമ്മാടത്തുപാറ, നാര്‍ക്കുളം ഭാഗങ്ങളില്‍ രാപ്പകല്‍ ഭേദമന്യേയാണ് അനധികൃതമദ്യവില്‍പന പൊടിപൊടിക്കുന്നത്. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന മദ്യവില്‍പനക്കാര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും പ്രദേശത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. മുമ്പ് പഞ്ചായത്ത് ഭരണസമിതി തന്നെ ഇടപെട്ട് മദ്യവില്‍പനക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കുടുംബശ്രീകളും ഇതിനായി മുന്‍കൈയെടുത്തിരുന്നു. ഇപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. കലക്ടര്‍ ഇടപെട്ട് മദ്യവില്‍പ്പനക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Chalingal, Liquor, Threatening, Haripuram, Natives approaches District Collector against attacking housewife

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia