city-gold-ad-for-blogger

പൊവ്വല്‍ കാക്കക്കുന്ന് മണ്ണ് ഖനനം; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

പൊവ്വല്‍: (www.kasargodvartha.com 22/05/2015) പൊവ്വല്‍ കാക്കക്കുന്ന് പ്രദേശത്ത് മാസങ്ങളായി നടക്കുന്ന മണ്ണ് ഖനനത്തിനെതിരെ പരിസര വാസികളും, നാട്ടുകാരും രംഗത്ത്. വീട് വെയ്ക്കാനെന്ന പേരില്‍ ഇവിടെ കുന്നുകള്‍ മൊത്തമായി ഇടിച്ച് ദിവസവും നൂറ് കണക്കിന് ലോഡ് മണ്ണുകള്‍ രാത്രികാലങ്ങളില്‍ കൊണ്ടുപോകുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മാത്രവുമല്ല, രാത്രികാലങ്ങളിലാണ് ഇവിടെ നിന്നും ലോറിയില്‍ കയറ്റി മണ്ണ് കടത്തുന്നത്. വാഹനത്തിന്റെ ശബ്ദവും, പൊടിയും പരിസരവാസികളുടെ സൈ്വര്യജീവിതത്തിന് തടസമായി മാറിയിരിക്കുകയാണ്.

സ്ഥല ഉടമയോട് പരാതിപ്പെട്ടെങ്കിലും പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നുവെന്നും മണ്ണ് ഖനനത്തെ എതിര്‍ത്ത ചില ആളുകളെ ഭീഷണിപ്പെടുത്തിയതായും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. സംഭവം സംബന്ധിച്ച് ജില്ല കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പൊവ്വല്‍ കാക്കക്കുന്ന് മണ്ണ് ഖനനം; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

Keywords :  Kasaragod, Kerala, Povvel, Natives, Protest, District Collector, Complaint,  Kakkakkunnu.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia