city-gold-ad-for-blogger

മൊബൈല്‍ ടവറിന് പഞ്ചായത്ത് അനുമതി നല്‍കിയതിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്


കാസര്‍കോട്: (www.kasargodvartha.com 03.03.2017) മൊബൈല്‍ ടവറിന് പഞ്ചായത്ത് അനുമതി നല്‍കിയതിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ ബൈതല എന്ന സ്ഥലത്താണ് മംഗല്‍പ്പാടി പഞ്ചായത്ത് മൊബൈല്‍ ടവറിന് അനുമതി നല്‍കിയത്. മംഗല്‍പ്പാടി പഞ്ചായത്ത് ജനദ്രോഹ നടപടിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ബൈതല നിവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനനത്തില്‍ അറിയിച്ചു.

പഞ്ചായത്തില്‍ കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് മൊബൈല്‍ ടവര്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. 500ഓളം വീടുകള്‍, ആരാധനാലയങ്ങള്‍, മദ്രസ, സ്‌കൂള്‍, ആശുപത്രി തുടങ്ങിയവയും വിദ്യാഭ്യാസ ആരോഗ്യ കേന്ദ്രങ്ങളും 500 മീറ്റര്‍ ചുറ്റളവിലായി പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കന്നുകാലികളെ പോറ്റിവളര്‍ത്തുന്ന കേന്ദ്രങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍ കളിക്കുന്ന ഗ്രൗണ്ടുകള്‍ മുതലായവയും സ്ഥിതി ചെയ്യുന്നുണ്ട്.

ബൈതല റോഡിന്റെ തൊട്ടടുത്ത് നിര്‍മ്മാണം ആരംഭിക്കുന്ന ഈ ടവര്‍ ഭാവിയില്‍ പൊതുജനങ്ങള്‍ക്കു തന്നെ ഭീഷണിയായി മാറും. 4ജി ടവറിന്റെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. മാരകമായ രോഗങ്ങള്‍ പരത്തുന്ന ലേസര്‍ രശ്മികള്‍ പ്രസരിക്കുന്നത് മൂലം മൊബൈല്‍ ടവര്‍ ഈ പ്രദേശത്തെ ആകെ രോഗ ഗ്രാമമാക്കി മാറ്റുമെന്ന് ഭയക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. ജന്മനാ അംഗവൈകല്യം, കാന്‍സര്‍, മറവി തുടങ്ങിയ രോഗങ്ങള്‍ മൊബൈല്‍ ടവറിലൂടെ പ്രസരിക്കുന്ന രശ്മികള്‍ മൂലം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന വിധഗ്ധ റിപ്പോര്‍ട്ടുകളും പരിഗണിച്ച് ടവറിന് അനുമതി നല്‍കിയത് പിന്‍വലിക്കണമെന്ന് ജനങ്ങള്‍ പറയുന്നു.

മൊബൈല്‍ ടവറിന് പഞ്ചായത്ത് അനുമതി നല്‍കിയതിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്

ഈ ജില്ലയുടെ പല ഗ്രാമങ്ങളിലും എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതരായ ജനങ്ങള്‍ ഉണ്ടെന്നിരിക്കെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തില്‍ നിന്ന് ഈ ജില്ല ഇന്നുവരേക്കും മുക്തമാകാത്ത സ്ഥിതിയുള്ളതിനാല്‍ ഇത്തരം മൊബൈല്‍ ടവറുകള്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റി സ്ഥാപിച്ച് ഇപ്പോഴത്തെയും വരും തലമുറയെയും രോഗങ്ങള്‍ കീഴടക്കും. മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും ടവര്‍ നിര്‍മ്മാണത്തിന് വേണ്ട ഒത്താശ ചെയ്തു കൊടുത്ത ഉദ്യോഗസ്ഥന്‍മാരും ഭരണാധികാരികളും പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത് സംബന്ധിച്ച് ഡി എം ഒ, ജില്ലാ കളക്ടര്‍, എം എല്‍ എ പ്രദേശവാസികള്‍ എന്നിവരടങ്ങുന്ന ഒരു വിദഗ്ധ സമിതി രൂപീകരിച്ച് പഠനം നടത്തി പൊതുജനസുരക്ഷ ഉറപ്പു വരുത്തുന്നതു വരെ ടവര്‍ നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mobile tower, Panchayath, Complaint, Mangalpady, Strike, Action Committee, School, Hospital, Health-Department, Cancer, Endosulfan, MLA,  Natives against mobile tower.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia