city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് സിമെന്റ് ഗോഡൗണ്‍; പ്രതിഷേധവുമായി നാട്ടുകാര്‍

നീലേശ്വരം: (www.kasargodvartha.com 19/10/2016) ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സിമെന്റ് ഗോഡൗണിനെതിരെ പ്രതിഷേധമുയരുന്നു. കോട്ടപ്പുറം സ്‌കൂളിന് സമീപത്ത് നിയമം ലഘിച്ചു പ്രവര്‍ത്തിക്കുന്ന ഗോഡൗണി നെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

വീടുകളുടേയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സമീപത്ത് സിമെന്റ് ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല. എന്നാല്‍ ഈ സിമന്റ് ഗോഡൗണിന് സമീപത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുറമെ ബാലവാടിയും, പ്ലസ് ടു സ്‌കൂളും ആരാധനാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണ തുറസ്സായ പ്രദേശത്ത് മാത്രമാണ് ഇത്തരം ഗോഡൗണുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാറുള്ളത്. കൂടാതെ ഗോഡൗണിന് സമീപത്ത് നൂറുക്കണക്കിന് വീടുകളുമുണ്ട്. ഗോഡൗണിന്റെ പരിസര പ്രദേശങ്ങളിലുള്ള കിണറുകളിലെ വെള്ളം സിമെന്റിന്റെ പൊടിപടലം കലര്‍ന്ന് രുചി ഭേദം സംഭവിച്ചു ഉപയോഗശൂന്യമായതായി പരിസരവാസികള്‍ പറഞ്ഞു.

ഗോഡൗണിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് പരിസരവാസികള്‍. സിമെന്റിന്റെ പൊടി പാറി സമീപത്തുള്ള റോഡിലൂടെയുള്ള വഴിയാത്രയും ദുസ്സഹമാണ്. കൂടാതെ പരിസരത്തുള്ള തെങ്ങുകള്‍ സിമന്റ് പൊടി പാറി ഉണങ്ങി തുടങ്ങിയിട്ടുണ്ട്. ഗോഡൗണ്‍ അടച്ചു പൂട്ടണമെന്നാവശ്യവുമായി ജില്ല കലക്ടര്‍, നഗരസഭ ചെയര്‍മാന്‍ എന്നിവരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പരിസര വാസികള്‍.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് സിമെന്റ് ഗോഡൗണ്‍; പ്രതിഷേധവുമായി നാട്ടുകാര്‍

Keywords : Nileshwaram, Natives, Protest, Complaint, District Collector, Cement, Natives against cement go down.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia