Expatriate Died | കാസർകോട് സ്വദേശി അസുഖത്തെ തുടർന്ന് ഖത്വറിൽ മരിച്ചു
Updated: Jul 9, 2024, 00:27 IST
ദോഹയിലെ ഹമദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
ദോഹ: (KasargodVartha) കാസർകോട് സ്വദേശി അസുഖത്തെ തുടർന്ന് മരിച്ചു. ചെട്ടുംകുഴിയിലെ അശ്റഫ് (45) ആണ് മരിച്ചത്. ദോഹയിലെ ഹമദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
നേരത്തെ സഊദി അറേബ്യയിൽ ജോലി ചെയ്തിരുന്ന അശ്റഫ് പിന്നീട് ഖത്വറിലേക്ക് മാറുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. മൃതദേഹം തിങ്കളാഴ്ച രാത്രി 10.20ന് കണ്ണൂരിലേക്കുള്ള എയർ ഇൻഡ്യ എക്സ്പ്രസിൽ കൊണ്ടുപോകുമെന്ന് കെഎംസിസി ഖത്വർ അൽ ഇഹ്‌സാൻ മയ്യിത് പരിപാലന കമിറ്റി ഭാരവാഹികൾ അറിയിച്ചു.
ഭാര്യ: റിശാന ഇന്ദിരാനഗർ. മക്കൾ: സൽമാൻ ഫാരിസ്, ഫാത്വിമ സഫ, സഈം, ലഹാൻ ഹൈബക്.