നാഷണല്‍ ട്രോഫി: കെടു ബില്‍ഡേര്‍സ് ജേതാക്കള്‍
May 24, 2012, 20:04 IST
തളങ്കര: ദീനാര്‍ ബ്രദേര്‍സിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നാഷണല്‍ കാസര്‍കോടിനെ കെടു ബില്‍ഡേര്‍സ് മാംഗ്ലൂര്‍ പരാജയപ്പെടുത്തി. കെടു ബില്‍ഡേര്‍സിനുവേണ്ടി നൈജീരിയന്‍ താരം ഇമ്മാനുവലാണ് ഗോള്‍നേടിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി എസ്.ബി.ടി. താരം മുത്തു ബഷീറിന് എല്‍.എ. മഹ്മൂദ് ഹാജി ഉപഹാരം നല്‍കി. മികച്ച ക്യാപ്റ്റനുള്ള ഉപഹാരം ശാഫി ദീനാറിന് ടി.ഇ.അബ്ദുള്ള സമ്മാനിച്ചു.