ടെന്നീസ് വോളിബോള്‍ അണ്ടര്‍ 17 നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്: കേരള ടീമിനെ ഇസ്മാഈല്‍ ടി എസ് നയിക്കും
Jan 2, 2017, 11:09 IST
കാസര്‍കോട്: (www.kasargodvartha.com 02.01.2017) 18 ാമത് ടെന്നീസ് വോളിബോള്‍ അണ്ടര്‍ 17 നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ ഇസ്മാഈല്‍ ടി എസ് നയിക്കും. ഉദുമ തെക്കേകര സ്വദേശിയായ ഇസ്മാഈല്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം +1 വിദ്യാര്‍ത്ഥിയാണ്. ഉദുമ തെക്കേകരയിലെ ഷറഫുദ്ദീന്‍-ആരിഫ ദമ്പതികളുടെ മകനാണ്.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ജനുവരി 12,13,14 തീയതികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. നാലാം തവണയാണ് കേരളത്തിനു വേണ്ടി ഇസ്മാഈല്‍ കളത്തിലിറങ്ങുന്നത്. ഒരു തവണ ഇന്ത്യന്‍ ജഴ്‌സിയുമണിഞ്ഞു. മനോജ് നീലേശ്വരത്തിന്റെ കീഴിലാണ് പരിശീലനം.

Keywords: Kasaragod, Tennis Vollyball, Championship, Kerala, Under-17, Team, CHSS School, Student, Madhya Pradesh, Udma.