ദേശീയ തൈക്കോണ്ട മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ചന്ദനയ്ക്ക് അനുമോദനം
Oct 13, 2016, 10:00 IST
മുളിയാര്‍: (www.kasargodvartha.com 13/10/2016) ഹൈദരാബാദില്‍ നടന്ന അറുപത്തിരണ്ടാമത് ദേശീയ തൈക്കോണ്ട മത്സരത്തില്‍ രണ്ടാം സ്ഥാനത്തോടെ മെഡല്‍ നേടിയ ബോവിക്കാനം എ.യു.പി. സ്‌കൂള്‍ ആറാം തരം വിദ്യാര്‍ത്ഥിനി ചന്ദനയെ ബോവിക്കാനം തേജസ് റെസിഡന്‍ഷ്യല്‍ കോളനി അസോസിയേഷന്‍ അനുമോദിച്ചു.
ബോവിക്കാനം ടൗണില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പ്രസിഡണ്ട് ടി.ഒ. ജോണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.സി. കുമാരന്‍ സ്വാഗതം പറഞ്ഞു. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.
ചന്ദനക്ക് എം.എല്‍.എ ഉപഹാരം കൈമാറി. പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ഷരീഫ് ദാമോദരന്‍ മാസ്റ്റര്‍, ഗണേഷ് നായക്, സാവിത്രി രാഘവന്‍, ശോഭന എന്നിവര്‍ പ്രസംഗിച്ചു. പരിശീലകന്‍ മുരളി നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, Muliyar, Felicitated, Student, Competition, Second prize, National Taekwondo competition winner felicitated.