ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് പരിശീലനം നല്‍കി
Mar 7, 2013, 16:45 IST
മാര്‍ച്ച് ഏഴിന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഏകദിന പരിശീലന പരിപാടിയില്‍ ദേശീയ സമ്പാദ്യ പദ്ധതി റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.സി. പ്രേമചന്ദ്രന്‍ സമ്പൂര്‍ണ ശുചിത്വ യജ്ഞം ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.വിനോദ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
യോഗത്തില്‍ കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അഫ്‌സല്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ അന്‍സാരി സ്വാഗതവും വി.ലക്ഷ്മി നന്ദിയും പറഞ്ഞു.
Keywords: Training, Class, Agent, Waste, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News