city-gold-ad-for-blogger

തർക്കം തീരാതെ കേസുകൾ; ദേശീയപാത നടപ്പാത പൂർത്തീകരണത്തിന് വീടുകളും മതിലുകളും തടസ്സം, കാസർകോട്ട് കടമ്പകൾ ഏറെ

Representational image of national highway footpath construction and hurdles in Kasaragod
Photo: Special Arrangement

● മൊഗ്രാൽ പുത്തൂരിലും കുമ്പളയിലും സ്ഥല ഉടമകളുടെ തർക്കങ്ങളും മതിലുകളും നടപ്പാത നിർമാണത്തെ ബാധിച്ചു
● നിർമാണം പൂർത്തിയാക്കിയ പല നടപ്പാതകളിലും വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറുകളും തടസ്സം സൃഷ്ടിക്കുന്നു
● സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ സർക്കാർ വീണ്ടും കൂടുതൽ സമയം തേടിയേക്കും
● കോടതിയുടെ കർശന നിർദേശങ്ങൾ നിലനിൽക്കെ സമയം ചോദിക്കുന്നത് സർക്കാരുകൾക്ക് വലിയ വെല്ലുവിളിയാണ്

കാസർകോട്: (KasargodVartha) ദേശീയപാത സർവീസ് റോഡിന് അരികിലെ നടപ്പാതയിലെ തടസ്സങ്ങൾ നീക്കാൻ നിർമാണ കമ്പനിക്കും സർക്കാരിനും ഇനിയും കടമ്പകൾ ഏറെ. ഈ മാസം ആദ്യവാരം സുപ്രീംകോടതി അനുവദിച്ച നാല് ആഴ്ചത്തെ സമയപരിധി തീരാനിരിക്കെയാണ് തടസ്സങ്ങൾ പൂർണമായി നീക്കാൻ കഴിയാതെ പ്രതിസന്ധി തുടരുന്നത്. 

ജില്ലയിലെ പല ഭാഗങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ തർക്കങ്ങളിൽ തീരുമാനമാകാത്തതാണ് നടപ്പാത പൂർത്തീകരണത്തിന് പ്രധാന തടസ്സമായി നിൽക്കുന്നത്. പലയിടങ്ങളിലും സ്ഥല ഉടമകൾ മതിലുകൾ കെട്ടി അടച്ച നിലയിലാണ് നടപ്പാതകൾ പാതിവഴിയിൽ നിലച്ചിരിക്കുന്നത്.

മൊഗ്രാൽ പുത്തൂരിലും കുമ്പളയിലും തർക്കങ്ങൾ

മൊഗ്രാൽ പുത്തൂരിലും കുമ്പളയിലും ഇത്തരം തർക്ക സ്ഥലങ്ങൾ ഏറെയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ കെട്ടിട നിർമാണങ്ങളും മതിൽ നിർമാണങ്ങളും ഇപ്പോഴും നടന്നുവരുന്നുമുണ്ട്. ഇതിനിടയിലാണ് നിർമാണം പൂർത്തിയാക്കിയ പല നടപ്പാതകളിലും വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറുകളും സ്ഥാപിച്ച് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. 

ഇതൊക്കെ സുപ്രീംകോടതി നിർദേശിച്ച സമയത്തിനുള്ളിൽ നീക്കം ചെയ്യുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമായി മാറിയിരിക്കുകയാണ്. അതിനാൽ സർക്കാർ വീണ്ടും കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് ഉറപ്പാണ്.

national highway footpath construction hurdles kasaragod

കോടതി വിമർശനം ഭയന്ന് സർക്കാരുകൾ

അതേസമയം, അവസാന അവസരം എന്ന നിലയിലാണ് ഈ മാസം ആദ്യവാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നടപ്പാതകളിലെ തടസ്സം നീക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിട്ടുള്ളത്. ഈ വിഷയത്തിൽ നിരവധി തവണ സുപ്രീംകോടതി സർക്കാരിന് കർശന നിർദേശം നൽകിയിരുന്നതുമാണ്. വീണ്ടും കോടതിയിൽ പോയി സമയം ചോദിച്ചാൽ ജസ്റ്റിസുമാരിൽ നിന്ന് രൂക്ഷമായ വിമർശനം ഉണ്ടാകുമെന്ന് സർക്കാരുകൾ ഭയക്കുന്നുമുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Kasaragod national highway footpath construction faces major hurdles due to land disputes and obstacles.

#KasargodVartha #KasaragodNews #NationalHighway #FootpathEncroachment #SupremeCourt #Kumbla #MogralPuthur #KeralaInfrastructure #MalayalamNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia