city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Footpath | ദേശീയപാത: നടപ്പാത നിർമാണം പാതിവഴിയിൽ; മഴ കനത്തതോടെ സർവീസ് റോഡിലൂടെയുള്ള കാൽനടയാത്ര ദുരിതം

national highway footpath construction halfway pedestrian
Photo: Arranged

വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാർ ചളി അഭിഷേകത്തിൽ മുങ്ങും

മൊഗ്രാൽ: (KasargodVartha) ദേശീയപാത (National highway) വികസനത്തിന്റെ തുടക്കത്തിൽ തന്നെ നിർമിക്കേണ്ടിയിരുന്ന കാൽനടയാത്രക്കാർക്കായുള്ള നടപ്പാത (Footpath) നിർമാണം എങ്ങും എത്തിയില്ലെന്ന് പരാതി. ദേശീയപാതയുടെ 75% നിർമാണ പ്രവൃത്തികളും പൂർത്തിയായിട്ടും എങ്ങുമെത്താതെ നിൽക്കുകയാണ് നടപ്പാതകളുടെ നിർമാണം, തുടങ്ങിയ സ്ഥലങ്ങളിലാകട്ടെ പാതിവഴിയിലും.

നടപ്പാത ഇല്ലാത്തതിനാൽ വിദ്യാർഥികൾ (Students) അടക്കമുള്ള കാൽനടയാത്രക്കാർ സർവീസ് റോഡിലൂടെയാണ് നടന്നു പോകുന്നത്. ഓവുചാലിന്റെ (Drainage) ജോലികളും മിക്ക ഇടങ്ങളിലും പാതിവഴിയിലാണ്. അതുകൊണ്ടുതന്നെ മഴവെള്ളം മൊത്തം ഒഴുകുന്നത് സർവീസ് റോഡിലൂടെയാണ്. ഇത് കാൽനടയാത്രക്കാർക്ക് ഏറെദുരിതമാവുന്നുമുണ്ട്. 

national highway footpath construction halfway pedestrian

വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാർ ചളി അഭിഷേകത്തിൽ മുങ്ങും. വിദ്യാർഥികളുടെ മേലിലും ചളികൾ തെറിച്ച് വീഴുന്നത് സ്കൂൾ പഠനം തടസപ്പെടുന്നതിനും കാരണമാവുന്നു, ഒപ്പം അപകട ഭീഷണിയും. മഴ തുടങ്ങിയപ്പോൾ തന്നെ നിർമാണ കംപനി അധികൃതർ പകുതിയോളം തൊഴിലാളികൾക്ക് അവധി നൽകിയതാണ് നടപ്പാത നിർമാണം പാതിവഴിയിലാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

നടപ്പാത നിർമാണവും, ഓവുചാല്‍ നിർമാണവും കാര്യക്ഷമമായി യുദ്ധകാലടിസ്ഥാനത്തിൽ നടപ്പിലാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia