Protest | ദേശീയ പാത വികസനം: സർവീസ് റോഡുകൾ നന്നാകാത്തത് പ്രതിഷേധർഹമെന്ന് എസ്ഡിപിഐ
● സർവീസ് റോഡിൽ ദിവസവും മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാവുന്നു.
● സ്കൂൾ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സ്കൂളിൽ പോകാനോ തിരിച്ചു വീട്ടിൽ എത്താനോ സാധിക്കുന്നില്ല.
● മൂന്നോളം ഇരുചക്ര വായനക്കാർ മരണപെടുകയും ചെയ്തിട്ടും യൂഎൽസിസി അധികൃതർ കണ്ട ഭാവമില്ലാത്തത് ധിക്കാരമാണ്.
കുമ്പള: (KasargodVartha) ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പണി നടന്നുകൊണ്ടിരിക്കെ സർവീസ് റോഡുകൾ പൊട്ടിപൊളിഞ്ഞു മാസങ്ങളായിട്ടും ബന്ധപ്പെട്ടവർ നന്നാകാത്തത് പ്രതിഷേധർഹമാണെന്ന് എസ്ഡിപിഐ കുമ്പള ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കുമ്പള പഞ്ചായത്ത് പരിധിയിൽ വരുന്ന ഷിറിയ പാലം മുതൽ ഇരു ഭാഗത്തുമുള്ള സർവീസ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞു മാസങ്ങളായിട്ടും നന്നാകാൻ നിർമ്മാണ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. ഇതു മൂലം സർവീസ് റോഡിൽ ദിവസവും മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാവുന്നു.
സ്കൂൾ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സ്കൂളിൽ പോകാനോ തിരിച്ചു വീട്ടിൽ എത്താനോ സാധിക്കുന്നില്ല. ഇത് രക്ഷിതാക്കളിലും വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ മൂലം അപകടങ്ങൾ പെരുകുകയും ചെയ്യുന്നു.
മൂന്നോളം ഇരുചക്ര വായനക്കാർ മരണപെടുകയും ചെയ്തിട്ടും യൂഎൽസിസി അധികൃതർ കണ്ട ഭാവമില്ലാത്തത് ധിക്കാരമാണ്. സർവീസ് റോഡ് നന്നാകാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും സ്വീകരിച്ചില്ലെങ്കിൽ പൊതു ജനങ്ങളെ അണി നിരത്തി സമര പരിപാടികൾക്കു പാർട്ടി തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
യോഗത്തിൽ പ്രസിഡണ്ട് നാസിർ ബംബ്രാണ, വൈസ് പ്രസിഡന്റ് മുനീർ, മണ്ഡലം വൈസ് പ്രസിഡന്റും കുമ്പള ഗ്രാമപഞ്ചായത് അംഗവുമായ അൻവർ ആരിക്കാടി, സെക്രട്ടറി ഷാനിഫ് മൊഗ്രാൽ, ട്രഷറർ നൗഷാദ് കുമ്പള, അഷ്‌റഫ് സിഎം, റിയാസ് എന്നിവർ സംബന്ധിച്ചു.
#SDPI #ServiceRoads #NationalHighway #Protest #Infrastructure #Kumbala