ദേശീയപാത വികസനം; ഉദ്യോഗസ്ഥര്‍ നീതി കാട്ടണമെന്ന് ആവശ്യം
Mar 26, 2018, 16:16 IST
കുമ്പള:(www.kasargodvartha.com 26/03/2018) ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നീതി കാട്ടണമെന്ന് ആവശ്യം. സ്ഥലം സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാവാതെ ഓഫീസുകള്‍ കയറിയിറങ്ങാന്‍ വിധിക്കപ്പെട്ട ഷിറിയയിലെ അബ്ദുല്‍ റഹ്മാനാണ് ആവശ്യം ഉന്നയിക്കുന്നത്. മുട്ടംഗേറ്റിനടുത്ത് ദേശീയ പാതയോരത്ത് ഷിറിയ വില്ലേജിലെ 29/7 kn _n, 29/7 kn 2, 29/7 kn / ബി സര്‍വ്വേ നമ്പറില്‍ 54 സെന്റാണ് അബ്ദുല്‍ റഹിമാന്റെയും സഹോദരങ്ങളുടെയും പേരിലുള്ളത്. ഇതില്‍ അബ്ദുല്‍ റഹിമാന്റെ ഉടമസ്ഥതയിലുള്ള 12 സെന്റില്‍ നിന്ന് നാലു സെന്റ് സ്ഥലവും ഓടുമേഞ്ഞ വീടും, അബ്ദുല്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ള 12 സെന്റിലുള്ള മൂന്ന് പിടിക മുറികളോടുകൂടിയ കെട്ടിടവും നാലു സെന്റ് സ്ഥലവുമാണ് ദേശീയ പാത വികസനത്തിനു വേണ്ടി അക്വയര്‍ ചെയ്യപ്പെടേണ്ടത്.
ആദ്യം സ്ഥലമെടുപ്പിന് കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനി ഇരുവരുടെയും സ്ഥലങ്ങള്‍ അളന്ന് നാല് സെന്റ് വീതം ദേശീയ പാതയ്ക്ക് വേണ്ടി മാറ്റിയിട്ടിരുന്നുവത്രെ. എന്നാല്‍ അധികൃതര്‍ രണ്ടാം ഘട്ടത്തില്‍ സ്ഥലമെടുപ്പിന് പുതിയ ടീമിനെ ഏല്‍പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇവരുടെ സ്ഥലത്തിന് ഇരുവശത്തുമുള്ള സ്ഥലങ്ങള്‍ ദേശീയപാത വികസനത്തിനു വേണ്ടി ഏറ്റെടുക്കുകയും അബ്ദുല്‍ റഹ്മാന്റെയും സഹോദരന്‍ അബ്ദുല്‍ ഖാദറിന്റെയും സ്ഥലവും കെട്ടിടങ്ങളും ഒഴിവാക്കുകയും ചെയ്തു.
ഈ വിവരം കാസര്‍കോട്ടുള്ള ദേശിയ പാത അതോറിറ്റി ഓഫീസില്‍ അറിയിച്ചപ്പോള്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങള്‍ ഈയവസരത്തില്‍ തന്നെ ചെയ്യണമെന്നും അല്ലാത്തപക്ഷം സ്ഥലം നഷ്ടപ്പെടുകയും പരിഹാര തുകയ്ക്ക് കോടതികള്‍ കയറിയിറങ്ങേണ്ടി വരുമെന്നും ഓഫീസില്‍ നിന്നും അറിയിച്ചുവത്രെ. എന്നാല്‍ അതിന് ശേഷം പല പ്രാവശ്യം ഓഫീസില്‍ കയറിയിറങ്ങി എഴുതി നല്‍കിയ അപേക്ഷകളും സര്‍വ്വേയുമായി ബന്ധപ്പെട്ട രേഖകളും നാഷണല്‍ ഹൈവെ അതോറിറ്റിയുടെ കാസര്‍കോട് അണങ്കൂരിലുള്ള ഓഫീസില്‍ ഒരു ഉദ്യോഗസ്ഥന്റെ ഫയലില്‍ കെട്ടിക്കിടക്കുന്നതായി കുമ്പളയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അബ്ദുല്‍ റഹ്മാന്‍ ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഓഫീസിലെത്തി തങ്ങള്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മാന്യമായി ഉത്തരം നല്‍കാന്‍ പോലും ഉദ്യോഗസ്ഥര്‍ കൂട്ടാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പല പ്രാവശ്യം ഓഫീസില്‍ ചെന്ന് പരാതിപ്പെട്ടപ്പോള്‍ ഫയല്‍ തപ്പിയെടുത്ത് എല്ലാം ശരിയാക്കാമെന്ന് അറിയിക്കുകയും പിന്നീട് സ്ഥലം അളന്ന് രസീതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ വികസനത്തിന് എതിരല്ലെന്നും ഞങ്ങള്‍ക്കവകാശപ്പെട്ട ഞങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശരിയായ വിധത്തില്‍ ഉത്തരം നല്‍കി ആശങ്കയകറ്റാനെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രദേശത്തെ ബാക്കി വരുന്ന എല്ലാവരുടെയും സ്ഥലത്തിന്റെ രേഖ കൈമാറ്റം ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തിയായിരിക്കെ ഞങ്ങളുടെ എട്ടു സെന്റ് സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും കമ്പ്യൂട്ടറില്‍ പോലും ഫീഡ് ചെയ്യപ്പെടാത്തത്, ഒരുദ്യോഗസ്ഥന്റെ അനാസ്ഥകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ അബ്ദുല്‍ റഹ്മാന്‍ ഷിറിയ, അയല്‍വാസിയായ അബ്ദുല്‍ റഹ്മാന്‍ സാഹിബ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, Kerala, Press meet, National Highway authority, National highway development issue