NH Work | ദേശീയപാത നിർമാണം: താഴ്ന്ന പ്രദേശങ്ങൾ വെള്ളപൊക്ക ഭീഷണിയിൽ
Jun 28, 2024, 01:24 IST
മൊഗ്രാൽ പുഴ നിറഞ്ഞു കവിഞ്ഞതിനാൽ പുഴയിലേക്കും വെള്ളം ഒഴുകി പോകുന്നതിന് തടസമായി
മൊഗ്രാൽ: (KasargodVartha) പുഴ നിറഞ്ഞു കവിഞ്ഞു, ദേശീയപാത നിർമാണം ഉയരത്തിലും, മൊഗ്രാൽ കടവത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളപൊക്ക ഭീഷണിയിൽ. സർവീസ് റോഡിൽ അശാസ്ത്രീയമായി കെട്ടിപ്പൊക്കിയ ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകാത്തത് വെള്ളക്കെട്ടിന് കാരണമായി.
മൊഗ്രാൽ പുഴ നിറഞ്ഞു കവിഞ്ഞതിനാൽ പുഴയിലേക്കും വെള്ളം ഒഴുകി പോകുന്നതിന് തടസമായി. മഴ കനത്താൽ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങുമെന്ന സ്ഥിതിയിലാണ്.
വെള്ളക്കെട്ട് ഒഴിവാക്കാൻ യുദ്ധ കാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ, സിറ്റിസൺ ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് കടവത്തും ആവശ്യപ്പെട്ടു. ജില്ലയിലെ പല പ്രദേശങ്ങളും സമാന ദുരിതം നേരിടുകയാണ്.