Safety Concerns | ദേശീയപാത നിർമാണം: അയ്യപ്പഭക്തരുടെ കാൽനടയാത്ര അത്ര സുരക്ഷിതമല്ല
● കാൽനടയായി സന്നിധാനത്തിലേക്ക് പോകാൻ നേർച്ചകൾ നേർന്നവരാണ് ഇത്തരത്തിൽ യാത്രയായി തിരിക്കുന്നത്.
● ഇടുങ്ങിയ സർവീസ് റോഡ് ആണ് അയ്യപ്പഭക്തർ ആശ്രയിക്കുന്നത്.
കുമ്പള: (KasargodVartha) ശബരിമല തീർഥാടകരുടെ കാൽനടയായിട്ടുള്ള യാത്ര നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിൽ അത്ര സുരക്ഷിതമല്ലെന്ന് അയ്യപ്പഭക്തർ. അന്യസംസ്ഥാനങ്ങളിൽനിന്ന് കാൽനടയായി വരുന്ന നൂറുകണക്കിന് അയ്യപ്പഭക്തർക്കാണ് തലപ്പാടി തൊട്ട് ഇങ്ങോട്ട് കേരളത്തിൽ എത്തിയാൽ ദേശീയപാത നിർമ്മാണം മൂലം റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിനാൽ ദുരിതം നേരിടേണ്ടി വരുന്നത്.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ദിവസേന നൂറുകണക്കിന് അയ്യപ്പഭക്തനാണ് കാൽനടയായി ശബരിമല അയ്യപ്പ സന്നിധാനത്തിലേക്ക് പോകുന്നത്. കാൽനടയായി സന്നിധാനത്തിലേക്ക് പോകാൻ നേർച്ചകൾ നേർന്നവരാണ് ഇത്തരത്തിൽ യാത്രയായി തിരിക്കുന്നത്.
കാസർകോട് ജില്ലയിൽ വാഹനങ്ങളിൽ പോകുന്ന അയ്യപ്പഭക്തർക്ക് സുഖമവും, സുരക്ഷിതവുമായ ഗതാഗത സൗകര്യം ഒരുക്കാൻ ഇതിനകം ജില്ലാ കലക്ടർ കെ ഇമ്പശേഖർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ദേശീയപാത നിർമാണം പൂർത്തിയായി കിടക്കുന്ന ആറുവരി പാതകളിലൂടെയല്ല അയ്യപ്പ ഭക്തർ കാൽനടയായി സഞ്ചരിക്കുന്നത്.
ഇടുങ്ങിയ സർവീസ് റോഡ് ആണ് അയ്യപ്പഭക്തർ ആശ്രയിക്കുന്നത്. ഇത് അയ്യപ്പഭക്തരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പറയുന്നത്. കാൽനടയായി വരുന്ന അയ്യപ്പഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് അയ്യപ്പഭക്തരുടെ ആവശ്യം.
#AyyappaPilgrims #SafetyConcerns #NationalHighway #KeralaPilgrimage #HighwayConstruction #AyyappaDevotees