നാഷണല്‍ ഫുട്‌ബോള്‍: നാഷണല്‍ കാസര്‍കോടിന് ജയം
May 23, 2013, 11:43 IST
കാസര്‍കോട്: നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തളങ്കര മുസ്ലിം ഹൈസ്‌ക്കൂളില്‍ നടന്നുവരുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബുധനാഴ്ച നടന്ന കളിയില്‍ നാഷണല്‍ കാസര്‍കോട് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കെ.എസ്.സി പയ്യന്നൂരിനെ തോല്‍പിച്ചു.
നാഷണല്‍ കാസര്‍കോടിനു വേണ്ടി ഇന്ത്യന്‍ താരം ആസിഫ് അലി, നൈജീരിയന്‍ അണ്ടര്‍ 19 വേള്‍ഡ് കപ്പ് താരം ഫ്രാന്‍സിസ്, എച്ച്.എ.എല്‍ ബാംഗ്ലൂര്‍ താരം പ്രവീണ്‍ എന്നിവര്‍ അണിനിരന്നു. കളിക്കാരുമായി കരീം ഖത്തര്‍, ശ്രീധരന്‍ മേല്‍പറമ്പ് എന്നിവര്‍ പരിചയപ്പെട്ടു. വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഷബാബ് പയ്യന്നൂരും എം.എസ് ബേക്കറി കാസര്‍കോടും ഏറ്റുമുട്ടും.