city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Doctors Day | ഡോക്ടേഴ്സ് ദിനം നാടെങ്ങും ആചരിച്ചു; ഭിഷഗ്വരൻമാർക്ക് ആദരവ്

national doctors day observed

വിവിധ കൂട്ടായ്മകളും സംഘടനകളും ഡോകട്ർമാരെ ആദരിച്ചു. 

കാസർകോട്: (KasaragodVartha) ഡോക്ടേഴ്സ് ദിനം നാടെങ്ങും ആചരിച്ചു. ഡോക്ടർമാർക്ക് അവരുടെ സേവനത്തിനും സമർപ്പണത്തിനും നന്ദി അറിയിക്കാനും ആരോഗ്യ സംരക്ഷണത്തിലെ അവരുടെ നിർണായക പങ്ക് അംഗീകരിക്കാനും ഈ ദിനം നാം ഓർമിക്കുന്നു. വിവിധ കൂട്ടായ്മകളും സംഘടനകളും ഡോകട്ർമാരെ ആദരിച്ചു. 

 ജനറൽ ആശുപത്രിയിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു

കാസർകോട്: ഡോക്ടേഴ്സ് ദിനം ജനറൽ ആശുപത്രിയിൽ കെജിഎംഒഎയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ഡോ. ജമാലുദ്ദീൻ എം, ഡോ. ധനൻജയ എന്നിവരുടെ നേതൃത്വത്തിൽ 'രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സീനിയർ ഡോക്ടർമാരായ വാസന്തി, ജ്യോതി, ശ്രീകുമാർ മുകുന്ദ്, ജനാർദന നായിക് എന്നിവരെ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു. കേക് മുറിച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദ് ഉദ്ഘാടനം ചെയ്തു. കെ ജി എം ഒ എ സംസ്ഥാന സമിതി അംഗം ഡോ. ജമാൽ അഹ്മദ് എ അധ്യക്ഷത വഹിച്ചു. ഡോ.അനൂപ് എസ്, ഡോ. അരുൺ റാം, ഡോ. ചന്ദ്രൻ, ഡോ.മിഷാ, ഡോ സൗമ്യ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു

national doctors day observed

national doctors day observed

റോട്ടറി ക്ലബ്‌ ഡോക്ടേഴ്സ് ദിനം ആചരിച്ചു

കാസർകോട്: റോട്ടറി ക്ലബ്‌ ഡോക്ടേഴ്സ് ദിനം ആചരിച്ചു. പ്രമുഖ സീനിയർ ഡോക്ടർ ശ്രീ. ബി എസ് റാവുവിനെയും, ചികിത്സ രംഗത്ത് 50 വർഷം  പൂർത്തിയാക്കിയ ഡോ. പി കൃഷ്ണ ഭട്ടിനേയും പ്രസിഡന്റ്‌ ഡോ. നാരായണ നായ്ക് ആദരിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ് ദിനത്തിന്റെ ഭാഗമായി പ്രമുഖ ചാർട്ടേഡ് അക്കൗണ്ട്ന്റ് താര പ്രസാദിനെയും ഉപഹാരം നൽകി ആദരിച്ചു.

national doctors day observed

സെക്രട്ടറി കെ ഹരി പ്രസാദ് മെമെന്റോ നൽകി. ഡോ. ജിത്രേന്ദ്ര റൈ, ദിനേശ് എം ടി, എം കെ രാധാകൃഷ്ണൻ,
ഡോ. ജ്യോതി എസ് നായ്ക്, ആൻസ് ഫോറം പ്രസിഡന്റ്‌ ബിന്ദു, സെക്രട്ടറി അശ്വനി വരദരാജ്, ആർ പ്രശാന്ത് കുമാർ, അഡ്വ. കെ എൻ. ഷെട്ടി, മുരളീധർ കാമത്ത്, ഡോ. ജനാർദന നായ്ക് സി, ഡോ. രേഖ മയ്യ, ഡോ. ഗണേഷ് മയ്യ, ഡോ. ഖാസിം, കെ ദിനകർ റൈ എനിവർ സംസാരിച്ചു.

national doctors day observed

ഡോ. മൊയ്തീൻ ജാസിർ അലിയെ ആദരിച്ചു

ബോവിക്കാനം: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ഡോ. മൊയ്തീൻ ജാസിർ അലിയെ മുളിയാർ പീപ്പിൾസ് ഫോറം ആദരിച്ചു. പ്രസിഡൻ്റ് ബി അഷ്റഫ് പൊന്നാട അണിയിച്ച് മെമൻ്റോ നൽകി. ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം, ഉപദേശക സമിതി ചെയർമാൻ കെ ബി മുഹമ്മദ് കുഞ്ഞി, ശരീഫ് കൊടവഞ്ചി, വി എം കൃഷ്ണ പ്രസാദ്, സേവ്യർ, നഴ്സിംഗ് സൂപ്രണ്ട് മുംതാസ്, മൊയ്തീൻ പട്ല എന്നിവർ സംസാരിച്ചു.

national doctors day observed

 

ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ് ആദരിച്ചു 

കാസര്‍കോട്‌: ലയണ്‍സ്‌ ക്ലബ് ഡിസ്‌ട്രിക്‌ട്‌ 318 ഇയുടെ ആദ്യദിന അഞ്ചിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ദേശീയ ഡോക്‌ടേര്‍സ്‌ ദിനത്തില്‍ കാസര്‍കോട്ടെ പ്രശസ്‌ത നേത്ര രോഗവിദഗ്ധൻ ഡോ. കെ സുരേഷ്‌ ബാബുവിനെയും ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റ്‌ എന്‍ എ മുഹമ്മദ്‌ അഷ്‌റഫിനെയും ആദരിച്ചു. ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ് പ്രസിഡണ്ട്‌ സി എല്‍ റഷീദ്‌ ഉപഹാരം നല്‍കി. ഡിസ്‌ട്രിക്‌ട്‌ ചെയര്‍പേഴ്‌സണ്‍മാരായ ജലീല്‍ മുഹമ്മദ്‌, എം എം നൗഷാദ്‌ എന്നിവർ പൊന്നാട അണിയിച്ചു.

national doctors day observed

ഫാറൂഖ്‌ കാസ്‌മി, ഷാഫി നാലപ്പാട്‌, ഷാഫി എ നെല്ലിക്കുന്ന്‌, മഹമൂദ്‌ ഇബ്രാഹിം, എം ടി സുബൈര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി.ടി മുഹമ്മദ്‌ മുസ്‌തഫ സ്വാഗതവും ഷിഹാബ്‌ തോരവളപ്പില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ കാസര്‍കോട്‌ ജനറല്‍ ആശുപത്രി ബ്ലഡ്‌ ബാങ്കില്‍ രക്തദാനം നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കാസര്‍കോട്‌ ഗവ. ഹൈസ്‌കൂള്‍ പരിസരത്ത്‌ വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.

ഡോക്ടർമാരെ ആദരിച്ചു.

കാസർകോട്: ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി ബി ആർ സി (ബ്ലോക്ക് റിസോർസ് സെൻറർ) ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു. ഡോക്ടർമാരെ പ്രതിനിധീകരിച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട്  ഡോ.ജമാൽ അഹ്മദ് എ, ഡോ. അരുൺ റാം, ഡോ. ഷറീന പി എ എന്നിവർ ആദരവ് ഏറ്റുവാങ്ങി. എസ് എസ് കെ  ജില്ലാ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് ഡോക്ടർമാരെ ആദരിച്ചു. ബിആർസി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ഖാസിം ടി അധ്യക്ഷത വഹിച്ചു. സിന്ധു ആർ സ്വാഗതവും സാമ്യ കെ എസ് നന്ദിയും പറഞ്ഞു.

national doctors day observed

national doctors day observed

ഡോ. വി രാജേശ്വരിയെ ആദരിച്ചു 

കാസർകോട്: ആതുരസേവന രംഗത്ത് വളരെ ചുരുങ്ങിയ ഫീസിൽ ചികിത്സ നൽകി ജനങ്ങൾക്ക് സഹായിയായി നിൽക്കുന്ന പാറക്കട്ട മീപ്പുഗുരിയിലെ ഡോ. വി രാജേശ്വരിയെ ഡോക്ടേഴ്‌സ് ദിനത്തിൽ സ്പോർട്ടിങ് പാറക്കട്ടയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡൻ്റ് - അശോക്, സെക്രട്ടറി - പ്രശാന്ത്, ജോയിൻ്റ് സെക്രട്ടറി- അമിത് ഷെട്ടി തുടങ്ങിയവർ സംബന്ധിച്ചു.

national doctors day observed

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia