Memorial Event | സുലൈമാൻ സേട്ടിനെ സ്മരിക്കാൻ ബെംഗ്ളൂരിൽ ദേശീയ കൺവെൻഷൻ
● കർണാടകയിലെ മന്ത്രിമാരും ഐ.എൻ.എൽ നേതാക്കളും പങ്കെടുക്കും.
● സേട്ടിന്റെ ജീവിതം, രാഷ്ട്രീയ പ്രവർത്തനങ്ങൾ സ്മരിച്ചാണ് ഈ കൺവെൻഷൻ നടത്തുന്നത്.
● ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പോരാട്ടത്തിന്റെ പ്രതീകമാണ് അദ്ദേഹം.
കാസർകോട്: (KasargodVartha) ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപകനും ന്യൂനപക്ഷങ്ങളുടെ ശബ്ദമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ സ്മരണയിൽ ബെംഗളൂരിൽ നടക്കുന്ന ദേശീയ കൺവെൻഷനിൽ പരമാവധി പ്രവർത്തകർ പങ്കെടുക്കണമെന്ന് എൻ.എൽ.യു കാസർകോട് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
നവംബർ മൂന്നിന് ഞായറാഴ്ച നടക്കുന്ന ഈ പരിപാടിയിൽ ഐ.എൻ.എൽ അഖിലേന്ത്യാ നേതാക്കളും കർണാടകയിലെ മന്ത്രിമാരും സ്പീക്കറും അടക്കം നിരവധി പ്രമുഖർ പങ്കെടുക്കും. സേട്ടിന്റെ ജീവിതവും രാഷ്ട്രീയവും അധികരിച്ച് നടത്തുന്ന ഈ കൺവെൻഷൻ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു മഹാനായ നേതാവിനോടുള്ള ആദരാഞ്ജലിയാണ്.
എൻ.എൽ.യു കാസർഗോഡ് ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുർറഹ്‌മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.എ.ജലിൽ ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡണ്ട് എ.സി. ഷാഹുൽ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി.
#SulaimanSait #INL #Convention #Bengaluru #MinorityRights #Leadership