Collector Assurance | ദേശീയ മത്സരം: നിയാസ് അഹ്‌മദിന് പരിശീലനം; കലക്ടറുടെ ഉറപ്പ്
● നിയാസിന്റെ ഈ നേട്ടം കാസർകോടിനു മാത്രമല്ല, സംസ്ഥാനത്തിനു തന്നെ അഭിമാനകരമാണ്.
● അഷ്‌റഫ് കർളയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം ഈ ആവിശ്യം ജില്ലാ കലക്ടറെ കണ്ട് അറിയിച്ചു.
കാസർകോട്: (KasargodVartha) സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം നേടിയ അംഗടിമുഗർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി നിയാസ് അഹമ്മദിന് ദേശീയ മത്സരത്തിനുള്ള പരിശീലനം നൽകണമെന്ന ആവശ്യം ശക്തമായി.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർളയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം ഈ ആവിശ്യം ജില്ലാ കലക്ടറെ കണ്ട് അറിയിച്ചു.
നിയാസ് ദേശീയ തലത്തിൽ സംസ്ഥാനത്തിന്റെ അഭിമാനമായി മാറാൻ സാധ്യതയുള്ളതിനാൽ, നീലേശ്വരത്തെ ഇ.എം.എസ് സിന്തറ്റിക് ട്രാക്കിൽ പരിശീലനം നൽകുമെന്ന് കലക്ടർ ഉറപ്പ് നൽകിയതായി സംഘം അറിയിച്ചു.
നിയാസിന്റെ ഈ നേട്ടം കാസർകോടിനു മാത്രമല്ല, സംസ്ഥാനത്തിനു തന്നെ അഭിമാനകരമാണ്. ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ അവന് അവസരം ലഭിക്കുന്നത് സംസ്ഥാനത്തെ കായികരംഗത്തെ ഉണർത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ മൊഗ്രാൽ, പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പർ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സെക്കീന അബ്ദുല്ല ഗോവ, നിയാസിന്റെ പിതാവ് ഹമീദ് എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
#NiyasAhmad, #Training, #NationalCompetition, #Kasargod, #KeralaSports, #EMSsynthetictrack