city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'നാടക്'; രാജ്മോഹന്‍ നീലേശ്വരം പ്രസിഡണ്ട്, ഗോപി കുറ്റിക്കോല്‍ സെക്രട്ടറി, കണ്ണങ്കൈ കുഞ്ഞിരാമന്‍ ട്രഷറര്‍

കാസര്‍കോട്: (www.kasargodvartha.com 25/09/2017) സംസ്ഥാനതലത്തില്‍ നാടകപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി രൂപീകൃതമായ നാടക് (നെറ്റ്‌വര്‍ക്ക് ഓഫ് ആര്‍ട്ടിസ്റ്റ് തീയറ്റര്‍ ആക്ടിവിസ്റ്റ് കേരള) എന്ന സംഘടനയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകൃതമായി. കാഞ്ഞങ്ങാട് തെരുവത്ത് ഗവ. എല്‍.പി. സ്‌കൂളില്‍ പ്രമുഖ നാടക തിരക്കഥാകൃത്തും നിരൂപകനുമായ എന്‍. ശശിധരന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ സാമൂഹ്യ ചരിത്രം മാറ്റിമറിച്ചതില്‍ നാടകത്തിന് സുപ്രധാനമായ പങ്കുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ എന്‍. ശശിധരന്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ കലൂഷമായ സാമൂഹ്യാന്തരീക്ഷത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ നാടകത്തിന് അതിശക്തമായ പങ്കുണ്ട്. നാടകത്തെ നെഞ്ചേറ്റി നടക്കുന്ന പ്രേക്ഷകര്‍ക്കും ആസ്വാദകര്‍ക്കും നാടകത്തെ മാറ്റിനിര്‍ത്തിക്കൊണ്ടൊരു ജീവിതമില്ല. ഇവിടെയാണ് നാടകക്കാരുടെ കൂട്ടായ്മയ്ക്കുവേണ്ടി ഇത്തരമൊരു സംഘടനയുടെ പ്രസക്തി അദ്ദേഹം അഭിപ്രായപ്പെട്ടു.

 'നാടക്'; രാജ്മോഹന്‍ നീലേശ്വരം പ്രസിഡണ്ട്, ഗോപി കുറ്റിക്കോല്‍ സെക്രട്ടറി, കണ്ണങ്കൈ കുഞ്ഞിരാമന്‍ ട്രഷറര്‍

ദേശീയ അവാര്‍ഡ് ജേതാവും സിനിമാ മേക്കപ്പ്മാനുമായ പട്ടണം റഷീദ് മുഖ്യാതിഥിയായി. നാടകപ്രവര്‍ത്തകര്‍ സംഘടിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നുവെന്നും താന്‍ അന്നും ഇന്നും നാടകത്തെ സ്‌നേഹിക്കുന്നുവെന്നും അവര്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമുഖ നാടക സംവിധായകയും സംസ്ഥാന സെക്രട്ടറിയുമായ ജെ. ശൈലജ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന നേതാക്കളും നാടകപ്രവര്‍ത്തകരുമായ അമല്‍രാജ്, സജി തുളസീദാസ്, പി.ടി. മനോജ് എന്നിവര്‍ സംസാരിച്ചു. വിജയന്‍ കാടകം അനുശോചനപ്രമേയവും ബി.സി. കുമാരന്‍ പ്രതിഷേധപ്രമേയവും അവതരിപ്പിച്ചു.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാടകപ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് 88 പ്രതിനിധികള്‍ പങ്കെടുത്തു. ഗോപി കുറ്റിക്കോല്‍ സ്വാഗതവും കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍ അധ്യക്ഷതയും വഹിച്ചു. അനുമോദ് നന്ദി പറഞ്ഞു. നാടക്കിന്റെ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി രാജ്മോഹന്‍ നീലേശ്വരത്തെയും സെക്രട്ടറിയായി ഗോപി കുറ്റിക്കോലിനെയും ട്രഷററായി കണ്ണങ്കൈ കുഞ്ഞിരാമനെയും തിരഞ്ഞെടുത്തു.

 'നാടക്'; രാജ്മോഹന്‍ നീലേശ്വരം പ്രസിഡണ്ട്, ഗോപി കുറ്റിക്കോല്‍ സെക്രട്ടറി, കണ്ണങ്കൈ കുഞ്ഞിരാമന്‍ ട്രഷറര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Inauguration, Drama, Nadak committee, Formed, Makeup man, Pattanam rasheed, Natak district committee formed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia