അന്‍വറോര്‍മയും അവാര്‍ഡ് ദാനവും നടത്തി
May 7, 2017, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 07.05.2017) ഇല്ലാത്ത വിഷയങ്ങളെ പെരുപ്പിച്ച് കാട്ടി അതിന്റെ പേരില്‍ ചര്‍ച്ചകള്‍ നടത്തുകയാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങളെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും ഫ്രണ്ട് ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്ററുമായ വെങ്കടേഷ് രാമകൃഷ്ണന്‍. കേബിള്‍ ടി വി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ (സി ഒ എ ) സംസ്ഥാന പ്രസിഡന്റും സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌കിന്നേഴ്‌സ് കാസര്‍കോട് പ്രസിഡന്റുമായിരുന്ന നാസര്‍ ഹസന്‍ അന്‍വറിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച അന്‍വറോര്‍മ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയമായ ഗതിമാറ്റങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത വ്യക്തിത്വത്തിന്റെ പേരാണ് അനു എന്ന് വിളിച്ചിരുന്ന നാസര്‍ അന്‍വര്‍ എന്ന് വെങ്കടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. കൊച്ചിയിലെ സ്‌കൂള്‍ ഓഫ് മീഡിയാ സ്റ്റഡീസ് എന്ന സ്ഥാപനം യാഥാര്‍ഥ്യമാകുന്നതിന് ദശാബ്ദങ്ങള്‍ക്കു മുമ്പുതന്നെ ഇത്തരമൊരു സ്ഥാപനത്തിന്റെ ആശയം ചര്‍ച്ച ചെയ്തയാളായിരുന്നു അന്‍വര്‍. അപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അടുത്തദിവസം അത് മറക്കുകയും ചെയ്യുന്ന വാര്‍ത്താ ചാനല്‍ രീതികളില്‍ നിന്ന് വിഭിന്നമായി പ്രാദേശിക വിഷയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സാറ്റലൈറ്റ് ചാനല്‍ ആരംഭിക്കുന്നതിനുള്ള ആലോചനകളാണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അവസാന ദിവസങ്ങളില്‍ പോലും അദ്ദേഹം നടത്തിയിരുന്നത്. മാധ്യമ ലോകത്ത് തന്റേതായൊരു സ്പര്‍ശം കൊണ്ടുവരാന്‍ ശ്രമിച്ചയാളാണ് അന്‍വര്‍ എന്നും വെങ്കിടേശ് രാമകൃഷ്ണന്‍ പറഞ്ഞു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. സി ഒ എ ജില്ലാ കമ്മിറ്റി, കാസര്‍കോട് ഗവ. കോളജിലെ അലൂംനി കൂട്ടായ്മയായ ഒരു വട്ടംകൂടി, സ്‌കിന്നേഴ്‌സ് കാസര്‍കോട് എന്നിവ സംയുക്തമായി ഏര്‍പെടുത്തിയ എന്‍ എച്ച് അന്‍വര്‍ സ്മാരക ജില്ലാതല മാധ്യമ പുരസ്‌കാരം മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി എല്‍ തോമസ് സമ്മാനിച്ചു. മാതൃഭൂമി ന്യൂസ് റിപോര്‍ട്ടര്‍ ഇ വി ഉണ്ണികൃഷ്ണന്‍, മാതൃഭൂമി ദിനപത്രത്തിന്റെ കാഞ്ഞങ്ങാട് ബ്യൂറോ ലേഖകന്‍ ഇ വി ജയകൃഷ്ണന്‍, പ്രകാശ് കുട്ടമത്ത് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സി ഒ എ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. റഹ് മാന്‍ തായലങ്ങാടി, പ്രൊഫ. എം എ റഹ് മാന്‍, അഡ്വ. പി വി ജയരാജന്‍, ജി ബി വത്സന്‍, സി എച്ച് കുഞ്ഞമ്പു, എസ് കെ അബ്ദുല്ല, ടി എ ഷാഫി, ലതീഷ് കുമാര്‍, സതീഷ് കെ പാക്കം, പ്രദീപ് കുമാര്‍, ടി വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ബപ്പിടി മുഹമ്മദ് കുഞ്ഞി സ്വാഗതവും എം ലോഹിതാക്ഷന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Remembrance, Inauguration, Programme, Award, COA, Nasar Hassan Anwar.