വേളാങ്കണ്ണിക്ക് തീര്‍ത്ഥാടനത്തിന് പോയ നര്‍ക്കിലക്കാട് സ്വദേശി മധുരയില്‍ വാഹനാപകടത്തില്‍ മരിച്ചു
Jul 24, 2016, 21:54 IST
കുന്നുംകൈ : (www.kasargodvartha.com 24/07/2016) തീര്‍ത്ഥാടനത്തിന് പുറപ്പെട്ട നര്‍ക്കിലക്കാട് സ്വദേശി മധുരയില്‍ വാഹനാപകടത്തില്‍ മരിച്ചു. റിട്ട: പയ്യന്നൂര്‍ സബ്‌കോടതി ബെഞ്ച് ക്ലര്‍ക്ക് നര്‍ക്കിലക്കാട്ടെ തെങ്ങനാംകുഴിയില്‍ ടി ഐ ജോസാണ് (58) മധുര മീനാക്ഷി മിഷന്‍ ആശുപത്രിയില്‍ മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ചിറ്റാരിക്കല്‍, നര്‍ക്കിലക്കാട് പ്രദേശങ്ങളിലെ ആളുകളുടെ കൂടെ ടൂറിസ്റ്റ് ബസില്‍ വേളാങ്കണ്ണിക്ക് തീര്‍ത്ഥാടനത്തിന് പോയതായിരുന്നു ജോസും കുടുംബവും. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ചായ കുടിക്കാനായി മധുരയില്‍ നിര്‍ത്തിയ ശേഷം തിരിച്ചു ബസില്‍ കയറുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ ശോശാമ്മയും, മകള്‍ ടിന്റുവും കൂടെ ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച വീട്ടില്‍ എത്തിക്കും. തിങ്കളാഴ്ച രാവിലെ 9.30ന് കോട്ടമല സെന്റ് മേരീസ് സുനോറോ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. മറ്റൊരു മകന്‍ ടോണി (എഞ്ചിനീയര്‍ പൂനെ). സഹോദരങ്ങള്‍: ജോര്‍ജ് (റിട്ട. അധ്യാപകന്‍), ജോനച്ചന്‍ (എസ് ഐ കാസര്‍കോട്), മേരിക്കുട്ടി, മര്‍ക്കോസ്.
Keywords : Accident, Death, Kasaragod, Family, Tamil Nadu, Madhura, TI Jose, Narkilakkad native dies in Madhura.