city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കാസര്‍കോട്ടെത്തും

കാസര്‍കോട്: (www.kasargodvartha.com 30.04.2016) പ്രധാനമന്ത്രി നരേന്ദ്രമോദി കാസര്‍കോട്ട് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. മെയ് 11നോ 12നോ ആയിരിക്കും മോദി എത്തുക. മോദി വരുന്ന കൃത്യമായ തിയ്യതി സംബന്ധിച്ച് പോലീസ് അധികൃതര്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

ഇതുസംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും കാസര്‍കോട്ടെത്തുമെന്നാണ് വിവരം. കോണ്‍ഗ്രസിന്റെയും ഇടതുമുന്നണിയുടെയും ദേശീയനേതാക്കള്‍ കാസര്‍കോട്ടെത്തുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കേരളത്തില്‍ പ്രചരണത്തിനെത്തുന്നുണ്ടെങ്കിലും ഇവര്‍ കാസര്‍കോട്ടെത്തുമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കാസര്‍കോട്ടെത്തും



Keywords:  Prime Minister, Kasaragod, Election 2016, BJP, Congress, Rahul Gandhi, Sonia Gandhi, Campaign, Police, Home minister, Rajnath Sing, Narendra Modi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia