city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗം ആരംഭിച്ചതും അവസാനിപ്പിച്ചതും മലയാളത്തില്‍

കാസര്‍കോട്: (www.kasargodvartha.com 08.05.2016) ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസര്‍കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗം ആരംഭിച്ചതും അവസാനിപ്പിച്ചതും മലയാളത്തില്‍. രാവിലെ 10.30 മണിയോടെയാണ് മോഡി വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലെ പ്രത്യേകം സജ്ജമാക്കിയ ഹെലിപ്പാടില്‍ വന്നിറങ്ങിയത്. 10.45 ഓടെ ആരംഭിച്ച പ്രസംഗം 35 മിനിട്ടുകളോളം നീണ്ടു.

പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗം ആരംഭിച്ചതും അവസാനിപ്പിച്ചതും മലയാളത്തില്‍

കനത്ത സുരക്ഷാവലയം ഏര്‍പ്പെടുത്തിയ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലെ വേദിയില്‍ മോഡി പ്രസംഗം ആരംഭിച്ചത് മലയാളത്തിലാണ്. സപ്തഭാഷാസംഗമഭൂമിയായ കാസര്‍കോട്ടെ ജനങ്ങള്‍.. എല്ലാവര്‍ക്കും നമസ്‌ക്കാരം എന്ന അഭിസംബോധനയോടുകൂടിയാണ് മോഡി പ്രസംഗം തുടങ്ങിയത്. ആദിശങ്കരാചാര്യരും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ഉള്‍പ്പെടെയുള്ള നവോത്ഥാനനേതാക്കള്‍ ജനിച്ച മണ്ണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് മികച്ച വിജയം നേടിക്കൊടുക്കണമെന്ന് മോഡി അഭ്യര്‍ത്ഥിച്ചു.

ബിജെപി കോഴിക്കോട് ജില്ലാസെക്രട്ടറി സി പത്മനാഭന്‍ ആണ് മോഡിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നത്. എന്‍ഡിഎയുടെ മറ്റൊരു സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാപ്രസിഡണ്ടുമായ അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി സദാനന്ദഗൗഡ, ബിജെപി നേതാക്കളായ സി കെ പത്മനാഭന്‍, കെ സുരേന്ദ്രന്‍, ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ രവീശതന്ത്രി കുണ്ടാര്‍, കെ ഭാസ്‌ക്കരന്‍, എം പി രാഘവന്‍, കൂത്തുപറമ്പ് ബി ജെ പി സ്ഥാനാര്‍ത്ഥി സദാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി രമേശ് സ്വാഗതം പറഞ്ഞു.



PhotoAchu Kasargod

Keywords:  PM, Kasaragod, Malayalam, BJP, Vidya Nagar, Election 2016, Narendra Modi, India's prime minister, Safety, Adv. K Shreekanth, Raveesha Thanthri Kundar, K Surendran.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia