city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മക­ന്റെ മര­ണം ത­ങ്ങാ­നാ­വാ­തെ നാ­രായണി

മക­ന്റെ മര­ണം ത­ങ്ങാ­നാ­വാ­തെ നാ­രായണി
ത­ച്ച­ങ്ങാട്: മക­ന്റെ മര­ണം താ­ങ്ങാ­നാ­കാ­തെ നാ­രാ­യണി. ഊണ്‍ വിളമ്പി കാത്തിരു­ന്ന നാ­രാ­യ­ണിയെ തേടിയെത്തിയത് മ­കന്‍ മ­നോ­ജിന്റെ മരണ വാര്‍­ത്ത­യാ­യി­രുന്നു. അവസാന കാലത്ത് താങ്ങാകേണ്ട മകന്‍ വിട്ടുപി­രി­ഞ്ഞ­ത് ഇ­നിയും ­മാ­താ­വി­ന് ഉള്‍­ക്കൊ­ള്ളാ­നാ­യി­ട്ടുല്ല. വാര്‍­ത്ത­യ­റി­ഞ്ഞ­തു­മു­തല്‍ ത­ളര്‍­ന്നുവീ­ണ നാ­രായ­ണി മക­ന്റെ ചേ­ത­ന­യേ­റ്റ മൃ­ത­ദേ­ഹം കെ­ട്ടി­പ്പി­ടി­ച്ച് ക­രഞ്ഞ­ത് ക­ണ്ടു­നി­ന്ന­വരെ­പോലും നൊ­മ്പ­ര­പ്പെ­ടുത്തി. സി.പി.എം. സംസ്ഥാ­ന സെ­ക്രട്ട­റി പി­ണ­റാ­യി വി­ജ­യന്‍ അ­ട­ക്ക­മു­ള്ള­വര്‍­ക്ക് അവ­രെ ആ­ശ്വ­സി­പ്പി­ക്കാന്‍ വാ­ക്കു­ക­ളില്ലാ­യി­രു­ന്നു.

മക­ന്റെ മര­ണം ത­ങ്ങാ­നാ­വാ­തെ നാ­രായണി
തച്ചങ്ങാട് ജംഗ്­ഷ­നി­ലു­ണ്ടാ­യ സം­ഘര്‍­ഷ­ത്തി­നി­ട­യി­ലാണ് കീക്കാനം യൂണിറ്റ് പ്രസിഡന്റ് ടി. മ­നോ­ജ് മ­ര­ണ­പ്പെ­ട്ടത്. ആറു മക്കളില്‍ ഇളയവ­നാണ് മനോജ്. അതുകൊണ്ടുതന്നെ മറ്റുള്ളവരേക്കാള്‍ ലാളനയും സ്‌നേ­ഹവും നാ­രാ­യ­ണി­ക്ക് മനോജിനോടുണ്ടായിരുന്നു. വിദ്യാനഗറിലെ യമഹ ഷോറൂമിലേക്ക് ജോലിക്ക് പോയി തിരികെയെത്തുംവരെ എന്നും അമ്മ കാത്തിരിക്കും. എത്ര വൈകിയാലും മനോജ് വന്ന് അത്താഴം കഴിച്ചശേഷമാണ് ഉറ­ക്കം.

ഭര്‍ത്താവ് രാഘവന്റെയും മകള്‍ അംബികയുടെയും മരണം തളര്‍ത്തിയ ആഘാതത്തില്‍നിന്ന് പതുക്കെ കരകയറുന്നതിനിടെയാണ് മനോജിന്റെ ദാരുണമായ അന്ത്യം. അനുജന്റെ മരണവിവരമറിഞ്ഞ് ഗള്‍ഫിലായിരുന്ന ജ്യേഷ്ഠന്‍ മണികണ്ഠന്‍ നാട്ടിലെത്തി. ചേ­തന­യ­റ്റ സ­ഹോ­ദര­ന്റെ ശരീരം കണ്ട് അലമുറയിട്ട മണികണ്ഠന്‍ കരളലിയിക്കുന്ന കാഴ്ചയായി. മനോ­ജ് മരണ­പ്പെ­ട്ട­വിവരമറി­ഞ്ഞ് ആ­യി­ര­ങ്ങ­ളാ­ണ് കീ­ക്കാനത്തെ വീ­ട്ടി­ലേ­ക്ക് ഒ­ഴു­കി­യെത്തിയ­ത്.

എല്ലാവര്‍ക്കും മനോജിനെക്കുറിച്ച് പറയാന്‍ നല്ലതുമാത്രം. നാട്ടിലെ ഏതു പരിപാടിക്കും കൂടെയുണ്ടായിരു­ന്ന മ­നോ­ജിന്റെ വേര്‍­പാട് സു­ഹൃ­ത്തു­ക്കളാ­യ ഡിവൈഎ­ഫ്‌­ഐ പ്ര­വര്‍­ത്ത­ക­രെയും സ­ങ്ക­ട­ക­ട­ലി­ലാക്കി. യൂണിറ്റ് സമ്മേളനത്തിന്റെ ഒരുക്കത്തിലായിരു­ന്നു മ­നോ­ജും പാര്‍­ട്ടി സു­ഹൃ­ത്തു­ക്കളും. തങ്ങളുടെ ഏതാവശ്യങ്ങള്‍ക്കും ആ­ത്മാര്‍ത്ഥ­ത­യോടെ ഓടിയെത്തുന്ന മനോജിന്റെ മുഖമാണ് നാട്ടുകാരുടെ മനസില്‍. നാട്ടിലെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും തങ്ങളോടൊപ്പം ചെണ്ട കൊട്ടാന്‍ ഇനി മനോജില്ലെന്നറിഞ്ഞ് വിതുമ്പുകയാണ് കീക്കാനം വാദ്യസംഘത്തി­ലെ പ്ര­വര്‍­ത്ത­കരും.

Keywords:  Kasaragod, DYFI Activist, Deadbody, Thachangad, T. Manoj, Narayani, Uduma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia