city-gold-ad-for-blogger

തിരുവോണ നാളില്‍ സി പി എം പ്രവര്‍ത്തകന്‍ നാരായണനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബി ജെ പി പ്രവര്‍ത്തകരെ വെറുതെ വിട്ടു

കാസര്‍കോട്:  (www.kasargodvartha.com 24.06.2020) തിരുവോണ നാളില്‍ അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോടോംബേളൂര്‍ തായന്നൂര്‍ കായക്കുന്നിലെ സി പി എം പ്രവര്‍ത്തകന്‍ നാരായണനെ (45) കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബി ജെ പി പ്രവര്‍ത്തകരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.
തിരുവോണ നാളില്‍ സി പി എം പ്രവര്‍ത്തകന്‍ നാരായണനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബി ജെ പി പ്രവര്‍ത്തകരെ വെറുതെ വിട്ടു

2015 ഓഗസ്റ്റ് 28ന്  ഉച്ചക്ക് 2.30 മണിയോടെയാണ് തായന്നൂര്‍ കായകുന്നില്‍ സി പി എം - ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാരായണന്‍ കുത്തേറ്റ് മരിച്ചത്. പ്രതികളെ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് (രണ്ട്) വെറുതെ വിട്ടത്. കേസില്‍ ദൃക്‌സാക്ഷികള്‍ കൂറുമാറിയിരുന്നു. ബി ജെ പി പ്രവര്‍ത്തകരായ ശ്രീനാഥ്, പുഷ്പരാജന്‍ന്‍, ആനന്ദ് എന്നിവരെയാണ് വെറുതെ വിട്ടത്. രാഷ്ട്രീയ വിരോധമാണ് അക്രമണത്തിന് കാരണമെന്നായിരുന്നു ആരോപണം.


Keywords:  kasaragod, news, Murder, accused, case,  Narayanan Murder Case: accused acquitted

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia