city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ceremony | നാരംപാടി ഉമാമഹേശ്വര ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകം ഫെബ്രുവരി 2 മുതൽ

Naramapadi Temple officials at the press meet announcing the re-consecration ceremony.
KasargodVarthe Photo

● ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി.
● ദേലംപാടി ഗണേഷ് തന്ത്രിയുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടക്കും.
● ഫെബ്രുവരി 2 മുതൽ 10 വരെ ബ്രഹ്മകലശാഭിഷേകം.
● ഫെബ്രുവരി 11 മുതൽ 16 വരെ വാർഷികോത്സവം

കാസർകോട്: (KasargodVartha) കുമ്പള മായിപ്പാടി രാജകുടുംബത്തിന്റെ ഭരണത്തിൻ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കംചെന്നതും പ്രസിദ്ധവുമായ നെക്രാജെ നാരംപാടി ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി രണ്ട് മുതൽ 10 വരെ ബ്രഹ്മശ്രീ ദേലംപാടി ഗണേഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ പുനഃപ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്മകലശാഭിഷേകം നടക്കും. 

തുടർന്ന് ഫെബ്രുവരി 11 മുതൽ 16 വരെ വാർഷിക ഉത്സവവും വിവിധ വൈദിക, സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കും. ബ്രഹ്മകലശാഭിഷേകത്തിന് മുന്നോടിയായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

 Naramapadi Temple officials at the press meet announcing the re-consecration ceremony.

വാർത്താസമ്മേളനത്തിൽ ബ്രഹ്മകലശാഭിഷേകം കമ്മിറ്റി പ്രസിഡന്റ് നിത്യാനന്ദ ഷേണായി, ജനറൽ സെക്രട്ടറി ബാലകൃഷ്ണ മാസ്റ്റർ നാരംപാടി, ക്ഷേത്ര സേവാ സമിതി പ്രസിഡന്റ് സുബ്രഹ്മണ്യ ഭട്ട് തലേക്, ട്രഷറർ സീതാരാമ കുഞ്ഞത്തായ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പ്രമോദ് മുണ്ടോലുമുലെ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ? വാർത്ത ഷെയർ ചെയ്യുക 

The ancient Naramapadi UmaMaheshwara Temple in Kasaragod district has completed its renovation. The re-consecration ceremony will be held from February 2nd to 10th, followed by the annual festival from 11th to 16th.

#TempleFestival #KeralaCulture #ReligiousCeremony #NaramapadiTemple #Kasaragod #Tradition

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia