നാങ്കി അബ്ദുല്ല മാസ്റ്റര്‍ സ്മാരക പുരസ്‌കാരദാനം 5ന്
Oct 1, 2013, 16:50 IST
കാസര്‍കോട്: ബഹുഭാഷാ മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന നാങ്കി അബ്ദുല്ല മാസ്റ്ററുടെ പേരില്‍, നാങ്കി അബ്ദുല്ല മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള പുരസ്‌കാരദാനം ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് മൂന്നുമണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല ഉദ്ഘാടനവും പുരസ്‌കാരദാനവും നിര്‍വഹിക്കും. കാര്‍ട്ടൂണിസ്റ്റ് പി.വി.കൃഷ്ണനും മാധ്യമ പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടിക്കുമാണ് പുരസ്‌കാരം.
ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ മുഹമ്മദലി അധ്യക്ഷത വഹിക്കും. നാങ്കി അബ്ദുല്ല മാസ്റ്റര്‍ സ്മരണികാ പ്രകാശനം പി.കരുണാകരന്‍ എം.പി.നിര്‍വഹിക്കും. യഹയ തളങ്കര ഏറ്റുവാങ്ങും. പ്രമുഖര്‍ പ്രസംഗിക്കും.
ഇതോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബുമായി സഹകരിച്ച് നടത്തുന്ന പ്രാദേശിക ലേഖക ശില്‍പശാല രാവിലെ 10ന് പ്രസ്‌ക്ലബില്‍ ആരംഭിക്കും. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ രാജശേഖരന്‍ ക്ലാസെടുക്കും. പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ഒ.വര്‍ഗീസ് അധ്യക്ഷത വഹിക്കും. റഹ്മാന്‍ തായലങ്ങാടി, പി.വി.കൃഷ്ണന്‍, കെ.എം.അബ്ബാസ്, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി ക്ലാസുകള്‍ നയിക്കും. എന്‍.എ.മുഹമ്മദലി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് ഭാരവാഹികളായ എന്‍.എ.മുഹമ്മദലി, കെ.എം.അബ്ബാസ്, ശുഹൈബ് ടി.എം.കുഞ്ഞി, അബ്ദുല്‍ അസീസ് കൊട്ടൂടല്‍, ടി.എ.ഷാഫി എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Press Club, inauguration, Rahman-Thayalangadi, Award, Trustees, Leader, Press meet, Nangi Abdulla master award distribution on Oct.5, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: