city-gold-ad-for-blogger

പഞ്ചാബില്‍ വാഹനാപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാസര്‍കോട്: (www.kasargodvartha.com 02.09.2017) പഞ്ചാബില്‍ ബൈക്കില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് മരിച്ച കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ വനജ- ചെട്ടുംകുഴിയിലെ സുഭാഷ് ദമ്പതികളുടെ മകന്‍ പി. നന്ദകിഷോറിന്റെ (20), മൃതദേഹമാണ് നാട്ടിലെത്തിച്ചത്.

മംഗളൂരു വിമാനത്താവളം വഴി എത്തിച്ച് മൃതദേഹം ചെട്ടുംകുഴിയിലെ പിതാവിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം പിലിക്കോട്ടെ മാതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ സംസ്‌ക്കരിക്കും. കാസര്‍കോട് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന്, ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായിക്ക്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

പഞ്ചാബില്‍ വാഹനാപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഇക്കഴിഞ്ഞ് ബുധനാഴ്ച വൈകിട്ട് പഞ്ചാബിലെ ഫഗ് വാര എന്ന സ്ഥലത്തുവെച്ചാണ് നന്ദകിഷോറും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ഡെല്‍ഹി സ്വദേശി റല്‍ഹന്‍, ആന്ധ്രാപ്രദേശ് സ്വദേശി സോനു ഗുപ്ത എന്നിവരും മരണപ്പെട്ടിരുന്നു. ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് ഇവര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Related News:
പഞ്ചാബില്‍ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയടക്കം മൂന്നു പേര്‍ മരിച്ചു
Keywords: Nanda Kishor is no more, kasaragod, news, Mangalore, Pilicode, Airport, Deadbody, Friend, Accident, university, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia